പൂക്കളും മരങ്ങളും
പച്ചപ്പ് നിറഞ്ഞ പൂന്തോട്ടങളും
വീടിനു ചുറ്റും നിറഞ്ഞു നിന്നു
പൂക്കൾക്കു ചുറ്റും പൂമ്പാറ്റകൾ പാറി പറക്കെ
കാറ്റിൽ മരങ്ങൾ തൻ
ചില്ലകളിൽ നൃത്തം ചെയ്തു
വീടും പരിസരവും കഴിയും വിധം അഭിമാനമോതി
മനസ്സായി കൈകോർത്ത ശുചിത്വത്തെ പാലിച്ചുകൊണ്ട്
സന്തോഷത്തോടെ കഴിയുന്ന നേരത്ത് ഇടിമിന്നൽ
വേഗത്തിലതാ വ്യാധിയുടെ കൂട്ടം
ഭൂമിയിൽ വന്നൊന്ന് വീണുചേർന്നു
ഭയത്തോടു കൂടി ഓടിക്കൊണ്ടിരിക്കെ
വ്യാധിയുടെ കൂട്ടം കൂടിക്കൂടി വന്നു
രക്ഷാധികാരികളും മലാഘമാരും
നമ്മെ ഒറ്റകെട്ടായി സംരക്ഷിച്ചു
ഭയമില്ലാ കരുതലോടെ
ഒറ്റകെട്ടായി നാം
ജാഗ്രതയോടേ തിരിച്ചുവന്നു
ജാഗ്രതയോടെ തിരിച്ചുവന്നു