കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ്/അക്ഷരവൃക്ഷം/കേശു എന്ന ആനക്കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
കേശു എന്ന ആനക്കുട്ടി



ഒരു കാട്ടിൽ ഒരു ആനക്കൂട്ടം ഉണ്ടായിരുന്നു. ഒരു ആനക്ക് ഒരു ആനക്കുട്ടി പിറന്നു. കേശു എന്നായിരുന്നു അവന്റെ പേര്. അമ്മ അവനെ നടക്കാൻ പഠിപ്പിക്കുകയായിരുന്നു. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ കേശു നടക്കാൻ പഠിച്ചു. കേശുവും ആനക്കുട്ടിയും കാട്ടിൽ കൂട്ടം കൂടി നടക്കുകയായിരുന്നു. കേശു അമ്മ ആനയുടെ അടുത്തു നിന്നും ഒരു പൂമ്പാറ്റയുടെ പുറകെ ഓടിത്തുടങ്ങി.കുറച്ചു കഴിഞ്ഞപ്പോൾ ആനക്കുട്ടിക്ക് വഴിതെറ്റി. കേശു അമ്മയെ കാണാതെ കരഞ്ഞു. നേരം ഇരുട്ടി. കേശു പേടിച്ചുപോയി. അവൻ കാക്കച്ചിയോട് "നിന്റെ വീട്ടിൽ ഞാനും വന്നോട്ടെ" എന്ന് ചോദിച്ചു. "അയ്യോ എന്റെ വീട് കമ്പുകൾ കൊണ്ട് ഉണ്ടാക്കിയതാണ്. നീ വന്നാൽ അത് തകർന്നുപോകും“ എന്ന് കാക്കച്ചി പറഞ്ഞു. അവൻ എലിയോട് "എന്നെക്കൂടി കൂട്ടാമോ " എന്നു ചോദിച്ചു. “അയ്യോ ഞാൻ മാളത്തിലാണ് താമസിക്കുന്നത്. അതിലേക്ക് നീ വന്നാൽ അത് തകർന്നുപോകും" എന്ന് എലിയമ്മ പറഞ്ഞു. സങ്കടം കൊണ്ട് അവൻ ഒരു മരച്ചുവട്ടിൽ ഇരുന്നു ഉറങ്ങിപ്പോയി. കേശുവിന്റെ അമ്മ കേശുവിനെ കാണുന്നില്ലെന്നോർത്ത് വിഷമിക്കുകയായിരുന്നു. കേശുവിനെ കണ്ടു പിടിക്കണം എന്നുപറഞ്ഞ് ആനകൾ അവനെ തിരയാൻ തുടങ്ങി. ഒടുവിൽ അവർ അവനെ കണ്ടുപിടിച്ചു. എന്നിട്ട് കേശുവിനെ അമ്മയുടെ അടുത്ത് കൊണ്ടുവന്നു. ആനക്കുട്ടിയുടെ അമ്മക്ക് സന്തോഷമായി. അമ്മ ചോദിച്ചു "കേശു നീ എവിടെയായിരുന്നു". അപ്പോൾ അവൻ പറഞ്ഞു "ഞാൻ വഴിതെറ്റി പോയതാണമ്മെ. ഇനി ഒരിക്കലും ഞാൻ അമ്മയെ വിട്ടു പോകില്ല". അമ്മ തുമ്പികൈ കൊണ്ട്അവനെ ചേർത്തുപിടിച്ചു നടന്നു.

അത്മിജാ അജിത്ത് ബി
4 A എസ്സ്.കെ.വി.യൂ.പി.സ്സ് കോഴിക്കോട്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ