ചൈനയിൽനിന്ന് ഒരു മഹാമാരി
കൊറോണാ എന്നൊരു വൈറസിന്
ചെറുത്തിടാം നമുക്ക് ഒന്നായി
ഭയപ്പെടാതെ നാം മുന്നേറാം
ആരോഗ്യശീലങ്ങൾ നാം അനുസരിച്ചിടാം
ആൾക്കൂട്ടത്തിൽ പോകാതെ
കൂട്ടുകാരുമൊത്ത് കളിക്കാതെ
വൃത്തിയിൽ ഞങ്ങൾ ഇരുന്നിടും
സോപ്പിട്ട് കൈകൾ കഴുകിടും
മാസ്ക് ധരിച്ച് നടന്നിടും
വീടിനുള്ളിൽ ഇരുന്ന് പഠിച്ചിടും
തകർത്തിടാം നമുക്ക് ഒന്നായി
കൊറോണ എന്നൊരു വൈറസിനെ