കോണോട്ട് സ്കൂൾ പാഠ്യേതര പ്രവർത്തനങ്ങൾ / സ്കൂൾ തപാലാപ്പീസ്.
കത്തിടപാടുകൾ അസ്തമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് തപാൽ സമ്പ്രദായത്തെ പരിചയപ്പെടുത്തുന്നതിനും കയ്യെഴുത്ത് രചനകളെ പ്രോല്സാഹിപ്പിക്കുന്നതിനുമായി ഈ വിദ്യാലയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയാണ് കുട്ടികളുടെ തപാലാപ്പീസ്.എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതല്‍ 10 മണി വരെയും ഉച്ചഭക്ഷണ ഇടവേളകളിലുമാണ് പോസ്റ്റാഫീസ് പ്രവർത്തി സമയം.കത്തിടപാടുകൾക്കായി പ്രത്യേക സ്റ്റാമ്പുകളും കവറുകളും പുറത്തിറക്കുന്നു.ഓരോ ദിവസവും ഉച്ചക്ക് 1.30 ന് പോസ്റ്റ്മാൻ കത്തുകൾ തൂക്കിയ തുണി സഞ്ചിയുമായി ക്ലാസുകൾ കയറിയിറങ്ങും. സ്വന്തം ക്ലാസിലേയോ മറ്റ് ക്ലാസുകളിലേയോ കൂട്ടുകാർ അയക്കുന്ന കത്തുകൾ തുറന്ന് വായിക്കുമ്പോയുള്ള അവരുടെ സന്തോഷം നേരിൽ കാണേണ്ടത് തന്നെയാണ്. പോസ്റ്റ് ഓഫീസറായി ഹംനാ ഫാത്തിമയും പോസ്റ്റ്മാൻ ചുമതല നാലാം ക്ലാസുകാരൻ അനുരന്തും ഭംഗിയായി നിർവഹിച്ചു വരുന്നു