കോണോട്ട് സ‍്കൂൾ പാഠ്യേതര പ്രവർത്തനങ്ങൾ / സുഭിക്ഷം.
ഉച്ചഭക്ഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻറെ ഭാഗമായി പി.ടി.എ യുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് സുഭിക്ഷം ഉച്ചഭക്ഷണ വിതരണ പദ്ധതി.കുട്ടികളുടെ താല്പര്യങ്ങൾക്ക് മുഖ്യപരിഗണന നല്‌കിക്കൊണ്ട് കൂടുതൽ വിഭവങ്ങളോടെ ഉച്ചഭക്ഷണം ഭംഗിയായി വിതരണം ചെയ്‌തുവരുനു.സാമ്പാർ,ഉപ്പേരി,പച്ചടി,മോരുകറി,പച്ചക്കറി,മുട്ടക്കറി,രസം,പപ്പടം തുടങ്ങി വിഭവങ്ങളാണ് ഊണിനോടൊപ്പം പലദിവസങ്ങളിലായി നൽകിവരുന്നത്.വിശേഷദിവസങ്ങളിൽ ബിരിയാണി,നെയ്‍ച്ചോറ് തുടങ്ങിയവയും സ്‍കൂളിൽ തയ്യാറാക്കുന്നു.കൂടാതെ എല്ലാ ബുധനാഴചകളിലും നാട്ടുരുചി പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന നാടൻ വിഭവങ്ങളും ഉൾപ്പെടുത്തുന്നു.