കോടിയൂറ എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വാണിമേൽ ഗ്രാമപഞ്ചായത്തിലെ തെക്കുഭാഗത്തായി നരിപ്പറ്റ പഞ്ചായത്തിനോട് അടുത്തുള്ള കോടിയൂറ പ്രദേശത്താണ് കോടിയൂറ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. പഞ്ചായത്തിലെ ഹൃദയഭാഗമായ ഭൂമിവാതുക്കൽ നിന്ന് രണ്ട് കിലോമീറ്റർ കിഴക്ക് ഭാഗത്തായിട്ടാണ് കോടിയൂറ. പഞ്ചായത്തിൽ ആദ്യകാലത്ത് സ്ഥാപിക്കപ്പെട്ട സ്ക്കൂളുകളിൽ ഒന്നാണിത്.

1953-ലാണ് സ്കൂൾ സ്ഥാപിക്കപ്പെടുന്നത്. ഏകാധ്യാപക വിദ്യാലയം എന്ന നിലയിലാണ് ആദ്യം സ്കൂൾ പ്രവർത്തിച്ചത്. സ്കൂൾ സ്ഥാപിക്കുന്നതിൽ ആദ്യത്തെ ഹെഡ്മാസ്റ്ററായ കെ രാമൻ നമ്പ്യാർ വളരെയധികം പ്രയത്നിച്ചിരുന്നു. മറ്റെല്ലാ പ്രദേശത്തും സ്കൂളുകൾ സ്ഥാപിക്കുമ്പോൾ മാനേജ്മെന്റ്യോ നാട്ടുകാരുടെ ആവശ്യം ഉയർന്ന വന്നതായി കാണാം. എന്നാൽ കോടിയൂറ എൽ പി സ്കൂൾ സ്ഥാപിക്കുന്നതിന് രാമൻ നമ്പ്യാർ എന്ന അധ്യാപകന്റെ പ്രവർത്തന ഫലമായിട്ടായിരുന്നു. നരിപ്പറ്റ നോർത്ത് എൽപി സ്കൂൾ അധ്യാപകനായിരുന്ന അദ്ദേഹം എന്തോ കാരണവശാൽ അവിടുത്തെ മാനേജ്മെന്റ് മായി തെറ്റിപ്പിരിയുകയും ജോലി രാജിവയ്ക്കുകയും ചെയ്തു. ജോലി ഇല്ലാതെയാണ് അദ്ദേഹം സ്കൂൾ സ്ഥാപിക്കാൻ മുൻകൈ എടുത്തത്. അന്നത്തെ കൊടിയൂറയിലെ പൗര പ്രധാനിയായിരുന്ന പുത്തൻ പീടികയിലെ അബ്ദുല്ല ഹാജിയെ സമീപിച്ചു. മാനേജ്മെന്റ് അനുവാദം കിട്ടിയ ശേഷം വീടുവീടാന്തരം കയറി കുട്ടികളെ ചേർത്തു. 1953 നാട്ടുകാർ കെട്ടിക്കൊടുത്ത ഓല ഷെഡ്ഡിലാണ് സ്കൂൾ പ്രവർത്തിച്ചത്. 1955ലെ സ്കൂളിൽ വേണ്ടി 5 ക്ലാസുകൾ പ്രവർത്തിക്കാൻ ആവശ്യമായ കെട്ടിടം മാനേജ്മെന്റ് നാട്ടുകാരും കൂടി പണികഴിപ്പിച്ചു

"https://schoolwiki.in/index.php?title=കോടിയൂറ_എൽ_പി_എസ്/ചരിത്രം&oldid=1564797" എന്ന താളിൽനിന്ന് ശേഖരിച്ചത്