കൊളവല്ലൂർ എൽ.പി.എസ്./അക്ഷരവൃക്ഷം/സംരക്ഷിക്കാം നാളേക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
സംരക്ഷിക്കാം നാളേക്കായി

അമ്മേ ഞാൻ പുറത്ത് പോയി വരാം വേഗം വരണേ മോനേ ശരി അമ്മേ ഹായ് അതാ മരകൊമ്പിൽ അമ്മക്കിളിയും കുഞ്ഞുങ്ങളും അയ്യോ! ആ കിളികൾ കരയുന്നുണ്ട് ല്ലോ ആ മരവും കരയുന്നു ണ്ട് ദൈവമേ അവർ സംസാരിക്കുന്നത് കേൾക്കാൻ കഴിയുന്നുണ്ടല്ലോ എന്താ പറ്റിയത് മാവേ എന്തിനാ കരയുന്നത് ? എന്നെ ഒരു മരം വെട്ടുകാരൻ മുറിക്കാൻ പോകുന്നു എന്നെ മുറിച്ചാൽ കിളി കുഞ്ഞുങ്ങൾ താഴെ വീഴും അതാണ് അവർ കരയുന്നത് നിങ്ങൾ മനുഷ്യർ ഈ മരങ്ങൾ വെട്ടി ഈ പ്രകൃതിയെ നശിപ്പിക്കാൻ പോവുകയാണ് , മണ്ണൊലിപ്പും ഉരുൾപൊട്ടലും ഉണ്ടായിട്ടും പഠിക്കുന്നില്ല ശരിയാ മാവേ ഞാൻ അവരോടു പറയാം നിന്നെ മുറിക്കരുത് എന്ന്. ശരി മോനെ വളരെ നന്ദി.ഹൊ! എന്തൊരു ചൂട് വല്ലാത്ത ദാഹം ദാഹിച്ചു തൊണ്ട വരണ്ടു ആ കടയിൽ നിന്ന് കൂൾഡ്രിംഗ്സ് വാങ്ങി കുടിക്കാം ഹാവൂ നല്ല ആശ്വാസം നീ കുടിക്കരുത് വിഷമാണിത് അയ്യോ കൂൾ ഡ്രിംഗ്സ്സ് സംസാരിക്കുന്നു നിനക്ക് ഇതിൽ എന്തെല്ലാം ചേർത്തിട്ടുണ്ടെന്ന് അറിയുമോ ഇത് കുടിച്ചാൽ എന്തെല്ലാം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും എന്ന് അറിയുമോ? എനിക്ക് വേണ്ട ഞാൻ ഇനി മുതൽ കുടിക്കില്ല തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കൂ ഇനി ഈ ബോട്ടിൽ എവിടെ കളയും അതാ ഒരു പുഴ ഇതിൽ കളയാം ഈ പുഴയ്ക്കു നല്ല ആഴമുണ്ട് ഇതിൽ വലിച്ചെറിയാം മകനെ ഇടരുത് അയ്യോ പുഴ സംസാരിക്കുന്നു നിങ്ങൾ മനുഷ്യരാണ് ഇതുപോലുള്ള പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും പുഴയിലെറിഞ്ഞു ജലസ്രോതസ്സുകൾ മലിനമാകുന്നത് . ക്ഷമിക്കണം ഇനി ഞാൻ ഇതുപോലെ ചെയ്യില്ല അയ്യോ വല്ലാത്ത ദുർഗന്ധം ഇതെവിടെ നിന്നാണ് അത് അവിടെ മാലിന്യങ്ങൾ കൂട്ടിയിരിക്കുന്നു എന്തെല്ലാം തരത്തിൽ ആണ് മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്നത് അതാ ഒരു മുത്തശ്ശി, മുത്തശ്ശി പ്ലാസ്റ്റിക് കത്തിക്കുക ആണല്ലോ? മുത്തശ്ശി അരുത് പ്ലാസ്റ്റിക്ക് കത്തിക്കരുത് അതിന്റെ പുക അന്തരീക്ഷത്തിൽ എത്തിയാൽ അന്തരീക്ഷം മലിനമാക്കും ഇതെല്ലാം ഞാൻ എന്താ ചെയ്യാ മോനേ? മുത്തശ്ശി ഇത് കഴുകി വൃത്തിയാക്കി വയ്ക്കൂ നമ്മുടെ പഞ്ചായത്തിൽ ഇത് എടുക്കുന്ന ആൾ വന്നു കൊണ്ടുപോകും ശരി മോനേ വീട്ടിൽ എത്തിയല്ലോ വിശക്കുന്നു കയ്യും കാലും മുഖവുമൊക്കെ സോപ്പിട്ട് കഴു കട്ടെ. എന്തൊക്കെ പകര്ച്ചവ്യാധികളാ പുറത്ത് . മോനേ നീ എത്തിയോ മേശയിൽ ഭക്ഷണം ഇരിപ്പുണ്ട് നീ കഴിച്ചാൽ മൂടി വെക്കണം. ടപ്പേ .'പാത്രം താഴെ വീണു അയ്യോ അമ്മയെ ഞാൻ ഇതൊക്കെ കണ്ടത് സ്വപ്നമായിരുന്നോ ? എനിക്ക് ഈ സ്വപ്നം പല കാര്യങ്ങൾ പഠിപ്പിച്ചു തന്നു\

അൻലിയഅനൂപ്
3 കൊളവല്ലൂർ എൽ പി എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കഥ