ആരോടും പറയാതെ വന്നൊരതിഥി
ലോകത്തെ മുഴുവൻ നശിപ്പിക്കു മതിഥി
മുഖം മറക്കാതെ പുറത്തിറങ്ങാൻ വയ്യ
കൂട്ടരോടൊന്നിച്ചു കളിക്കാനും കഴിയില്ല
ആളുകളാളൊക്കെ വീട്ടിലിരുന്നു
ബോറടിമാറ്റാൻ പാട്ടുപാടുന്നു.
ലോകത്തെയാകെ പേടിപ്പെടുത്തിയ
ഇതിന്റെ പേര് കൊറോണയെന്ന്.
പുറത്തിറങ്ങുമ്പോൾ മാസ്‌ക്കുകൾ അണിയാം.
ശരീരം എപ്പോഴും ശുചിയായി വെക്കാം.
ഭീതിയില്ലാതെ ജാഗ്രതയോടെ.
നമുക്കീ കൊറോണയെ ഇല്ലാതാക്കാം