കൊപ്പാറേത്ത് എച്ച് എസ് പുതിയവിള/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


നക്ഷത്രങ്ങൾ ദൂരെ മിന്നിമറയുന്ന നേരം
പ്രകൃതി നിശ്ഛലമായ
സമയം പുതിയ ഒരു
തുടക്കത്തിന് വേണ്ടി
ആ വലിയ വിളക്ക് മറ
നീക്കി ജനൽ കമ്പികളുടെ
ഇടയിലൂടെ ആ കനൽ
വെളിച്ചം എന്നെ തേടി
വന്നു കിളികൾ അവരുടെ
സംഗീതാർച്ചന തുടങ്ങി
ദൂരെ അമ്പല നടയിലെ
നറു ചെമ്പകമണവും
മണികളുടെയും കിളി
കളുടെയും കളകളാരവം
കേട്ട് ഉറക്കത്തിൽ നിന്ന്
മെല്ലെ ഉണരുന്ന സൂര്യൻ
അത് ഒരു പുതിയ തുടക്കമായിരുന്നു
പൂക്കൾ വിടരാൻ ഒരുങ്ങുന്നു
അതിൽ തേൻ നുകരാൻ വണ്ടുകളും തുമ്പികളും.
നനഞ്ഞുകുതിർന്ന് ഇളം പുല്ലുകളിൽ നൃത്തംവെക്കുന്നു
സ്വപ്നം എന്ന് തോന്നുന്ന നിമിഷങ്ങൾ വിങ്ങിപൊട്ടാറാകുന്ന
ആകാശവും ഇരുട്ടിനെവെല്ലുവിളിച്ച് കടന്നുവരുന്ന
പ്രകാശം പുതിയ ലോകത്തിന്റെ 'പുതിയ പ്രഭാതം
പുതിയ അതിജീവനത്തിൻ
പ്രകാശമാനമായ തുടക്കം
 

അനന്തൂ ഹരി
8 B കൊപ്പാറേത്ത് ഹയര്സെക്കന്ററി സ്കൂൾ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത