കൊതേരി എൽ പി എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മട്ടന്നൂർ

മട്ടന്നൂർ

കണ്ണൂർ ജില്ലയിലെ ഒരു പട്ടണമാണ് മട്ടന്നൂർ. കണ്ണൂർ പട്ടണത്തിന് ഏകദേശം 27 കിലോമീറ്റർ കിഴക്കായി ആണ് മട്ടന്നൂർ സ്ഥിതിചെയ്യുന്നത്. മൃഡന്നൂരാണ് മട്ടന്നൂർ ആയതെന്ന് പറയപ്പെടുന്നു. മൃഡൻ ശിവനാണ്. ശിവന്റെ ഊര് എന്നതിൽ നിന്നും മൃഡന്നൂർ മട്ടന്നൂരായി.

കണ്ണൂർ, തലശ്ശേരി, ഇരിട്ടി എന്നിവയെ മട്ടന്നൂർ ബന്ധിപ്പിക്കുന്നു. ബാംഗ്ലൂർ-തലശ്ശേരി അന്തർ സംസ്ഥാന പാത ഇതു വഴി കടന്നുപോകുന്നു. കണ്ണൂരിനെ കൂർഗ്ഗ് (കുടകു)മായി ബന്ധിപ്പിക്കുന്ന വഴിയിലെ ഒരു പ്രധാന സ്ഥലമാണ് മട്ടന്നൂർ. ചെറുതെങ്കിലും മനോഹരമായ ഒരു പട്ടണമാണ് ഇത്. മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിനു ചുറ്റുമായി ആണ് പട്ടണം വികസിച്ചിരിക്കുന്നത്.

ഭൂമിശാസ്ത്രം

നഗരസഭയുടെ വിസ്തീർണ്ണം 54.32 ചതുരശ്ര കിലോമീറ്ററാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • പഴശ്ശിരാജാ എൻ.എസ്.എസ് കോളേജ്, മട്ടന്നൂർ. വിവിധ വിഷയങ്ങളിൽ ബിരുദ-ബിരുദാനന്തര വിഷയങ്ങൾ പഠിപ്പിക്കുന്നു.
  • ഗവൺമെന്റ് പോളിടെൿനിക് കോളേജ്, മട്ടന്നൂർ
പ്രശസ്ത വ്യക്തികൾ

പ്രശസ്ത  ചെണ്ട, തായമ്പക, പഞ്ചവാദ്യം വിദ്വാനായ എം.പി. ശങ്കരമാരാരുടെ ജന്മസ്ഥലമാണ് മട്ടന്നൂർ. മട്ടന്നൂർ ശങ്കരൻ കുട്ടി എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്.