കൊടുമൺ എച്ച്.എസ്. കൊടുമൺ/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് നമ്മുടെ ലോകം ആകെതന്നെ വ്യാപിച്ചിരിക്കുന്നു.ഇപ്പോൾ തന്നെ ആയിരക്കണക്കിന് ജീവനുകൾ ഈ വൈറസ് കാർന്നുതിന്നു കഴിഞ്ഞിരിക്കുന്നു.ലോകമൊട്ടാകെ ആളുകൾ പുറത്തിറങ്ങാതെ വീടാണ് ലോകം എന്ന് വിശ്വസിക്കുന്നു.കടകൾ ഒക്കെ അടഞ്ഞു കിടക്കുന്നു.വീഥികൾ ഒക്കെ തന്നെ വിജനം.പൂവുകൾ ആർക്കോ വേണ്ടി വിടരുന്നു. ആരോ വലിച്ചെറിയുന്ന ആഹാരത്തിനായി കാത്തിരിക്കുന്ന തെരിവു നായ്ക്കൾ. കളിക്കളങ്ങൾ ഒക്കെ തന്നെ ആർക്കോ വേണ്ടി കാത്തിരിക്കുന്നു. ലോകജനതയെ തന്നെ തടങ്കലിലാക്കി കൊണ്ട് വൈറസ് വ്യാപിച്ചു കൊണ്ടിരിക്കുന്നു. ലോക ജനതയെ ആകെ തന്നെ ഭീതിയിൽ ആഴ്ത്തിക്കൊണ്ടായിരുന്നു കൊറോണ വൈറസിന്റെ വ്യാപനം. വ്യക്തിശുചിത്വമാണ് വൈറസിനെ നേരിടുവാ൯ അനിവാര്യം. അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. അങ്ങനെ വൈറസിനെ പ്രതിരോധിക്കാം. ഈ മഹാ മാരിയേയും നമ്മൾ പിടിച്ചു കെട്ടും. അകലെ നിന്ന് ഒരേ മനസ്സോടെ കൊറോണ വൈറസിനെ നമുക്ക് നേരിടാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം