കൊടുമൺ എച്ച്.എസ്.എസ് കൊടുമൺICT ഹാൾ ഉദ്ഘാടനം , റിപ്പോർട്ട് - ആർ.പ്രസന്നകുമാർ

Schoolwiki സംരംഭത്തിൽ നിന്ന്


ICT ഹാൾ ഉദ്ഘാടനം
കൊടുമൺ ഹൈസ്കൂൾ ഐ.ടി. ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഐ.ടി. പഠനം കാര്യക്ഷമമാക്കുന്നതിനായി ഐ.സി.ടി. ഹാൾ സജ്ജമാക്കുകയുണ്ടായി. 40 കമ്പ്യൂട്ടറുകൾ പ്രവർത്തിക്കത്തക്കരീതിയിൽ പ്ലഗ് പോയിന്റുകളും അനുബന്ധ ടേബിൾ / ഇരിപ്പടങ്ങളും പതിനായിരത്തിലധികം രൂപ ചിലവിട്ട് തയ്യാറാക്കിയിരിക്കുന്നു. പുതിയ ട്രെയിനിങ് രീതി ലാപ്ടോപ്പ് അധിഷ്ഠിതമായതിനാൽ ഇത്തരം ലാബുകളിൽ കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനവും അദ്ധ്യാപകർക്ക് ഐ.സി.ടി ബോധനവും ശരിയായ രീതിയിൽ , പൂർണമായ മികവോടെ നടത്തുവാൻ കഴിയുന്നു.
ഒരു ലാപ്ടോപ്പും എൽ.സി.ഡി. പ്രൊജക്ടറും പ്രവർത്തിപ്പിച്ച് ഇവിടെ ഐ.സി.ടി. ക്ലാസുകൾ വളരെ ഭംഗിയായി നടത്തുവാൻ കഴിയുന്നു. കുട്ടികൾക്ക് ഒരേ സമയം ദ്റശ്യ - ശ്റാവ്യ അനുഭൂതി പകരുന്നതിനാൽ വിഷയങ്ങളിൽ പൂർണമായ അറിവ് പകരുവാനും അത് കുട്ടികൾക്ക് നേടുവാനും കഴിയുന്നു. പ്രസന്റേഷൻ സോഫ്ട് വെയറിന്റെ പിന്തുണയോടെ അദ്ധ്യാപകന് വിഷയങ്ങൾ നന്നായി തയ്യാറാക്കി അവതരിപ്പിക്കുവാൻ സാധ്യമാകുന്നു.
പ്രകാശ - ശബ്ദ സംവിധാനങ്ങൾ ഉള്ളതിനാൽ മൾട്ടിമീഡിയ പ്രസന്റേഷനും നടത്തുവാൻ കഴിയുന്നു. സ്മാർട്ട് റൂം സ്കൂളിൽ ഉള്ളതിനാൽ ഈ പുതിയ ഐ.സി.ടി. ഹാൾ മറ്റൊരു പൊൻതൂവലായി പരിലസിക്കും എന്ന് തീർച്ചയായും ഉറപ്പിച്ച് പറയാം.

ICT ഹാൾ ഉദ്ഘാടനം - റിപ്പോർട്ട് :-.

കാര്യപരിപാടി
ഈശ്വരപ്രാർത്ഥന - വിദ്യാർത്ഥിനികൾ
അദ്ധ്യക്ഷ - ശ്രീമതി.ആർ.ജയശ്രീ (ഹെഡ്മിസ്ട്രസ്)
സ്വാഗതം - ശ്രീ.ആർ.പ്രസന്നകുമാർ (എസ്.ഐ.ടി.സി & ആർ.പി.)
ഐ.സി.ടി.ഹാൾ ഉദ്ഘാടനം - ശ്രീ.എൻ.ശ്രീകുമാർ (എം.ടി.സി. & ഐ.ടി.സ്കൂൾ പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ)
ക്റതജ്ഞത - ശ്രീമതി.ദീപ്തി.ജെ.പ്രസാദ് (ആർ.പി.)
16/06/2010 ക്റത്യം 10 മണിക്ക് ശ്രീമതി.ആർ.ജയശ്രീ (ഹെഡ്മിസ്ട്രസ്) യുടെ അദ്ധ്യക്ഷതയിൽ ഉദ്ഘാടനപരിപാടികൾ ആരംഭിച്ചു. ഈശ്വര പ്രാർത്ഥനയ്ക്ശേഷം അദ്ധ്യക്ഷ പ്രസംഗം നടന്നു. ഐ.ടി.യുടെ പ്രസക്തി ഇന്നത്തെ ബോധനരീതിയിൽ എത്രമാത്രം പ്രസക്തമാണെന്ന് സൂചിപ്പിക്കുകയുണ്ടായി. പിന്നീട് ശ്രീ.എൻ.ശ്രീകുമാർ (എം.ടി.സി. & ഐ.ടി.സ്കൂൾ പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ) ഐ.സി.ടി.ഹാൾ ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. പ്രസംഗത്തിലുടനീളം വിവര വിനിമയ സാങ്കേതിക വിദ്യയുടെ സാംഗത്യവും അതിന്റെ ഫലപ്രദമായ വിനിയോഗവും ഉദാഹരണസഹിതം എടുത്തുപറഞ്ഞു. ഇനിയത്തെ തലമുറ ഡിജിറ്റൽ യുഗത്തിന്റെ സന്തതിയായതിനാൽ അദ്ധ്യാപകൻ ഐ.ടി.അധിഷ്ഠിതമായി മെച്ചപ്പെടാതെ വയ്യ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ.സി.ടി.ഹാൾ ഉദ്ഘാടനമായി ലഘു ക്ലാസ് നടത്തി. തുടർന്ന് ഡിജിറ്റൽ ഡിവൈഡ് എങ്ങനെ മറികടക്കാമെന്ന് അദ്ദേഹം ചില വീഡിയോ ക്ലിപ്പിങിലൂടെ തെളിയിച്ചു.
സ്കൂൾ ഐ.ടി.കോർഡിനേറ്റർ ശ്രീ.ആർ.പ്രസന്നകുമാർ സ്വാഗതവും ആർ.പി. ശ്രീമതി.ദീപ്തി.ജെ.പ്രസാദ് നന്ദിയും രേഖപ്പെടുത്തി..

റിപ്പോർട്ട് - ആർ.പ്രസന്നകുമാർ, എസ്.ഐ.ടി.സി. - 16/06/2010.