കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ ഗ്നു / ലിനക്സ് പുരാണം - ലേഖനം - ആർ.പ്രസന്നകുമാർ.

Schoolwiki സംരംഭത്തിൽ നിന്ന്


ഗ്നു - ലിനക്സ് പുരാണം
- ലേഖനം - ആർ.പ്രസന്നകുമാർ. 24/04/2010

സ്വതന്ത്ര സോഫ്റ്റ് വെയറുകൾ എന്ത്? എന്തിന്? അവ എന്തു കൊണ്ട് ഉപയോഗിക്കുന്നു?
പ്രോപ്രൈറ്ററി സോഫ്റ്റ് വെയറുകൾ
സോഫ്റ്റ് വെയർ തയ്യാറാക്കിയ കമ്പനിക്കോ വ്യക്തിക്കോ ഉടമസ്ഥാവകാശം ഉള്ളവയാണിവ.
ഇവ പകർത്തുകയോ കൈമാറ്റം ചെയ്യുകയോ ലൈസൻസില്ലാതെ ഉപയോഗിക്കുകയോ ചെയ്യുന്നത് പകർപ്പവകാശനിയമപ്രകാരം ശിക്ഷാർഹമാണ്.
ഈ സോഫ്റ്റ് വെയർ വികസിപ്പിച്ച രീതിയും അതിന്റെ സോഴ്സ് കോഡും (ആന്തരിക വിശദാംശങ്ങൾ) രഹസ്യമാക്കി വെച്ചിരിക്കുന്നു.
ഓരോ കമ്പൂട്ടറിലേക്കും പ്രത്യേകമായി ഉപയോഗിക്കുന്നതിന് വില കൊടുക്കേണ്ടി വരുന്നു.
ബൗദ്ധിക സ്വത്തവകാശം
ബുദ്ധിപരമായ കഴിവിന്റെ സൃഷ്ടികളെ സമൂഹം അതിന്റെ ഉടമസ്ഥന് ചില ഉടമസ്ഥാവകാശം കല്പിച്ചു നൽകി.
ഉദാ - പേറ്റന്റുകൾ, പകർപ്പവകാശം, ട്രേഡ് മാർക്ക്, ട്രേഡ് രഹസ്യങ്ങൾ എന്നിവ.
അവസാനം വിവര സാങ്കേതികവിദ്യ കൂടി അതിലുൾപ്പെടുത്തി.
ബൗദ്ധിക സ്വത്തവകാശം - ലക്ഷ്യം
കണ്ടുപിടിത്തങ്ങളും സർഗ്ഗ സൃഷ്ടികളും സ്വത്തായി മാറി അവ ക്രയവിക്രയങ്ങളിലൂടെ പുതിയവയ്ക് പ്രേരകമാവണം എന്നതായിരുന്നു ഉദ്ദേശം.
സമൂഹ വികസനം പ്രധാന ലക്ഷ്യമായിരുന്നു.. പക്ഷെ പ്രായോഗികമായി ധന സമ്പാദനമായി അധ:പതിച്ചു.
വിവര സാങ്കേതികവിദ്യയും ബൗദ്ധിക സ്വത്തവകാശവും
ആദ്യ കാലഘട്ടത്തിൽ കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്ക് ഈ നിയമം ബാധകമല്ലായിരുന്നു. അവ യഥേഷ്ടം കൈമാറി നല്ല അംശങ്ങൾ സ്വീകരിച്ച് മെച്ചപ്പെട്ടിരുന്നു.
പക്ഷെ 1980 – 1990 കാലഘട്ടങ്ങളിൽ ഇവയേയും സാഹിത്യ സൃഷ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തി.
ഫ്രീ സോഫ്റ്റ് വെയർ ഫൗണ്ടേഷനും റിച്ചാർഡ് സ്റ്റാൾമാനും
ഇതിന്റെ ഗുരുതര പ്രത്യാഘാതം ആദ്യമായി ജന ശ്രദ്ധയിലേക്ക് കൊണ്ടു വന്നത് റിച്ചാർഡ് സ്റ്റാൾമാനാണ്.


കമ്പ്യൂട്ടറുകൾ സമൂഹത്തിൽ ഏവർക്കും ഒരുപോലെ പ്രയോജനപ്പെടണം എന്ന് അദ്ദേഹം ആഗ്രഹിച്ചു.
പണം കൊടുക്കാതെ മികച്ച സോഫ്റ്റ് വെയർ ആർക്കും നല്കാവുന്ന ഒരു പ്രസ്ഥാനത്തിന് 1984 ൽ അദ്ദേഹം രൂപം നല്കി - ഫ്രീ സോഫ്റ്റ് വെയർ ഫൗണ്ടേഷൻ.
ഫ്രീ സോഫ്റ്റ് വെയർ ഫൗണ്ടേഷനും ലക്ഷ്യവും
സ്വതന്ത്രമായ ഒരു ഓപ്പറേറ്റിംങ് സിസ്റ്റം നിർമ്മിക്കുക. ഇതിനു വേണ്ടി രൂപീകരിച്ച പ്രോജക്ടാണ് GNU [Gnu Not Unix]
അന്നത്തെ പ്രമുഖ ഓപ്പറേറ്റിംങ് സിസ്റ്റമായിരുന്ന UNIX നെ ആധാരമാക്കി, എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി നിർമ്മിച്ചു എന്ന് സാരമാക്കിയാണ് ഈ പേര്.
ഇതിലെ സൂചനാ ചിത്രം ആഫ്രിക്കൻ പുൽമേടുകളിൽ കാണുന്ന Gnu എന്ന ജീവിയുടേതാണ്.

ഫ്രീ സോഫ്റ്റ് വെയർ ഫൗണ്ടേഷനും ലിനസ് ടോർവാൾഡ്സും

ഓപ്പറേറ്റിംങ് സിസ്റ്റത്തിന്റെ കാതലായ HURD എന്ന കേർണലിന്റെ നിർമ്മാണ ഘട്ടത്തിലാണ് ഫിൻലൻഡുകാരനായ ലിനസ് ടോർവാൾഡ്സ് എന്ന വിദ്യാർത്ഥി തന്റെ LINUX എന്ന കേർണൽ ഇന്റർനെറ്റിൽ സമൂഹത്തിനായി പ്രസിദ്ധീകരിച്ചത്. ഇത് മറ്റ് പ്രോഗ്രാമർമാരുടെ സഹായത്താൽ മെച്ചപ്പെടുത്തി.
GNU/Linux - പിറവിയുടെ കഥ
ഗ്നു പ്രോജക്ട് വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഭാഗങ്ങളും ലിനക്സ് എന്ന കേർണലിന്റെ ഭാഗങ്ങളും കൂട്ടിച്ചേർത്ത് തയ്യാറാക്കിയതാണ് GNU/Linux എന്ന ഓപ്പറേറ്റിംങ്സിസ്റ്റം.
ലിനക്സിന്റെ സൂചനാ ചിത്രം പെൻഗ്വിൻ ആണ്.

സോഫ്റ്റ് വെയർ സ്വാതന്ത്രത്തിന്റെ പ്രമാണങ്ങൾ
Freedom 0
ഏതാവശ്യത്തിനും പ്രവർത്തിപ്പിക്കാനുള്ള സ്വാതന്ത്ര്യം. . നാം വാങ്ങിയ സോഫ്റ്റ് വെയർ ഏതു രീതിയിലും പ്രവർത്തിപ്പിക്കുവാനുള്ള സ്വാതന്ത്യമാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്.
Freedom 1
എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പരിശോധിക്കുവാനും ആവശ്യങ്ങൾക്കനുസരിച്ച് പ്രോഗ്രാമിൽ മാറ്റം വരുത്തുവാനുമുള്ള അവകാശം.
നാം വാങ്ങിയ സോഫ്റ്റ് വെയറിന്റെ പ്രവർത്തനരീതി പഠിയ്കുക, പരിശോധന നടത്തുവാനുതകുന്ന വിവരങ്ങൾ ലഭ്യമാക്കിയിരിക്കുക എന്നത് ഉപഭോക്താവിന്റെ അവകാശമാണ്.
Freedom 2
പകർപ്പെടുത്ത് വിതരണം ചെയ്യാനുള്ള അവകാശം.
സോഫ്റ്റ് വെയറിന്റെ പകർപ്പെടുത്ത് വിതരണം ചെയ്യുന്നതിനുള്ള ഉപഭോക്താവിന്റെ അവകാശമാണിത്.
Freedom 3
മെച്ചപ്പെടുത്താനും ഫലങ്ങൾ സമൂഹനന്മയ്കായി പ്രസിദ്ധീകരിക്കാനുമുള്ള അവകാശം.
ഉപഭോക്താവിന്റെ ഇഷ്ടാനുസരണം മെച്ചപ്പെടുത്തുന്നതിനും സ്വന്തം ആവശ്യങ്ങൾക്കുള്ള കൂട്ടിച്ചേർക്കലുകൾ വരുത്തുന്നതിനുമുള്ള അവകാശമാണിത്. ഇതിനായി സോഫ്റ്റ് വെയറിന്റെ സോഴ്സ് കോഡ് ഉപഭോക്താവിനും ലഭിച്ചിരിക്കണം.
ഫ്രീ സോഫ്റ്റ് വെയറും ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയറും
ഫ്രീ സോഫ്റ്റ് വെയർ
സാമൂഹിക മാറ്റത്തെ ലക്ഷ്യമാക്കുന്നു.
പകർപ്പവകാശമുള്ള സോഫ്റ്റ് വെയറുകളുടെ ആധിക്യം ഒരു സാമൂഹ്യ പ്രശ്നമായി കണക്കാക്കുന്നു.
പൂർണ്ണമായും സ്വതന്ത്രമാണ്.
ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ
പുരോഗമന ചിന്താഗതിയെ കുറിക്കുന്നു.
സോഴ്സ് കോഡ് ഇതിലും ഓപ്പണാണ്.
ഉപയോഗിക്കുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്.
ഫ്രീ സോഫ്റ്റ് വെയർ സ്കൂളുകളിൽ നിർബന്ധിതമാക്കിയത് എന്തു കൊണ്ട്?
പ്രോപ്രൈറ്റി സോഫ്റ്റ് വെയർ ഓരോ കമ്പ്യൂട്ടറിനും പ്രത്യേകം വില കൊടുത്ത് വാങ്ങേണ്ടി വരുന്നു.
ഇതൊഴിവാക്കുവാൻ സാമൂഹ്യ നന്മയിലധിഷ്ഠിതമായി വളരേണ്ട ഒരു തലമുറയെ സോഫ്റ്റ് വെയർ പൈറസിയിലേക്ക് നയിക്കുന്നു.
തന്മൂലം ഫ്രീ സോഫ്റ്റ് വെയർ ഉപയോഗിക്കുന്നതാണ് അഭികാമ്യം.
വിജ്ഞാനത്തിന്റെ തടസ്സമില്ലാത്ത വിന്യാസത്തിലധിഷ്ഠിതമാണ് സ്വതന്ത്ര സോഫ്റ്റ് വെയർ
ഇത് ഉപയോഗിക്കുമ്പോൾ ഈ സോഫ്റ്റ് വെയർ എങ്ങനെ പ്രവർത്തിക്കുന്നു എന്ന വ്യക്തമായ ധാരണ ലഭിക്കുന്നു.
ഉപഭോക്താക്കൾക്ക് തങ്ങളുടെ സംഭാവനകൾ നല്കി മെച്ചപ്പെടുത്തുന്നതിനുള്ള അവസരം കിട്ടുന്നു.
ഇതിലൂടെ വരും തലമുറയിൽ സാമൂഹ്യാവബോധമുള്ള കമ്പ്യൂട്ടർ വിദഗ്ധരെ വാർത്തെടുക്കാൻ കഴിയുന്നു.
ലിനക്സ് ഡിസ്ട്രിബ്യൂഷനുകൾ
നിരവധിയുണ്ട്.
ഉദാ - റെഡ്ഹാറ്റ്, മാൻഡ്രേക്ക്


ലിനക്സ് കേർണൽ ഉപയോഗപ്പെടുത്തിക്കൊണ്ട് വിവിധ കമ്പനികൾ ലാഭേച്ഛയോടെ തയ്യാറാക്കിയതാണ് ഇവ.
തന്മൂലം ഇതിൽ മാറ്റം വരുത്തി ഉപയോഗിക്കുന്നതിന് പരിമിതികളുണ്ട്.
ഡെബിയൻ

ഡെബിയൻ പ്രോജക്ടിന്റെ തുടക്കക്കാരായ Ian Murdock ന്റെയും അദ്ദേഹത്തിന്റെ ഭാര്യ Debra യുടെയും പേരിൽ നിന്നാണ് ഇതിന് ഡെബിയൻ എന്ന പേരു വന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഫ്രീ സോഫ്റ്റ് വെയർ ഫൗണ്ടേഷൻ പ്രവർത്തകരുടെ കൂട്ട യത്നത്തിന്റെ ഫലമായ ഡിസ്ട്രിബ്യൂഷനാണിത്.
തീർത്തും സ്വതന്ത്രമാണ്.
ഇതിൽ ലിനക്സ് കേർണൽ തന്നെ ഉപയോഗിച്ചിരിക്കുന്നു.


ഉബുണ്ടു
ഡെബിയനിൽ നിന്നും രൂപപ്പെടുത്തിയെടുത്ത ഫ്രീ സോഫ്റ്റ് വെയറാണ് ഇത്.
'Humanity to Others' എന്ന അർത്ഥം വരുന്ന ആഫ്രിക്കൻ പദത്തിൽ നിന്ന് ഈ വാക്ക് ഉണ്ടായി.
ഡെബിയന്റെ പുറത്താണ് ഉബുണ്ടു നില നിൽക്കുന്നത്.
ഉബുണ്ടു ഡിസ്ട്രിബ്യൂഷനിൽ GNOME [GNU Network Object Model Environment] ഡസ്ക്ടോപ്പാണുള്ളത്.
ഇതിൽ നിന്നാണ് ഐ.ടി.സ്കൂൾ ഗ്നൂ / ലിനക്സ് രൂപപ്പെടുത്തിയിരിക്കുന്നത്.

കുബുണ്ടു
GNOME ഡെസ്ക്ടോപ്പിനു പകരം K DE [K Desktop Environment] ഉൾപ്പെടുത്തി പരിഷ്കരിച്ച പതിപ്പാണ് കുബുണ്ടു.
'Towards Humanity' എന്നാണ് കുബുണ്ടു എന്ന വാക്ക് അർത്ഥമാക്കുന്നത്.
ഐ.ടി.സ്കൂൾ ഗ്നൂ / ലിനക്സ് - ഒരു പ്രത്യേക ഡിസ്ട്രിബ്യൂഷൻ
ഘടന, മെനുവിന്റെ വ്യത്യാസം, ഡെസ്ക്ടോപ്പ് മുതലായ കാര്യങ്ങളിൽ ഓരോ പതിപ്പും വ്യത്യസ്തമാണ്.
ഉപയോഗരീതികളിലും സൗകര്യങ്ങളിലും ഏകീകൃതരൂപവുമില്ല.
ഒരു പാഠപുസ്തകത്തിന്റെ സഹായത്താൽ പരിശീലിക്കുന്നതിനും മൂല്യനിർണയത്തിനും എല്ലാ സ്കൂളുകളിലും ഒരേ തരം പതിപ്പ് ആവശ്യമാണ്.
കൂടാതെ അനുബന്ധ സോഫ്റ്റ് വെയറുകൾ സി.ഡി കൾ തുടങ്ങിയ ഉപയോഗിക്കാൻ ഏകീകൃത രൂപത്തിലുള്ള ലിനക്സ് പതിപ്പ് വേണം.


തുടരും.........