കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/SSLC 2010 - പ്ലസ് വൺ - അഡ്മിഷൻ

Schoolwiki സംരംഭത്തിൽ നിന്ന്


പ്ലസ് വൺ - അഡ്മിഷൻ വിവരങ്ങൾ
അപേക്ഷാ ഫാറവും പ്രോസ്പെക്ടസും മേയ് 05 മുതൽ (05/04/2010) പ്ലസ് വൺ വിദ്യാലയങ്ങളിൽ നിന്നും ലഭിക്കുന്നു.
അഡ്മിഷൻ കാര്യങ്ങൾക്ക് മാർക്ക് ലിസ്റ്റിന്റെ കമ്പ്യൂട്ടർ പ്രിന്റ് ഉപയോഗിക്കാം.
പിന്നീട് യഥാർത്ഥ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.
ഒരു ജില്ലയിലെ നിരവധി സ്കൂളുകളിൽ അപേക്ഷിക്കാൻ ഒരു ഫോം മതി.
ഒരു അപേക്ഷാഫാറത്തിൽ 50 ഓപ്ഷനുകൾ വരെ നല്കാം.
വിദ്യാർത്ഥി പഠിക്കാനാഗ്രഹിക്കുന്ന സ്കൂളും അവിടുത്തെ ഒരു വിഷയ കോമ്പിനേഷനുമാണ് ഒരു ഓപ്ഷൻ.
പഠിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സ്കൂളും കോമ്പിനേഷനും അടങ്ങുന്നതാണ് ആദ്യ ഓപ്ഷനായി നല്കേണ്ടത്.
തുടർന്ന് പരിഗണിക്കേണ്ട സ്കൂളും വിഷയ കോമ്പിനേഷനും നല്കുക. ഇങ്ങനെ 50 ഓപ്ഷൻ നല്കാം.
50 ഓപ്ഷൻ നല്കണമെന്ന് നിർബന്ധമില്ല.
ഓപ്ഷന് കൊടുക്കേണ്ട മാനദണ്ഡം യാത്രാ സൗകര്യം, പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂൾ എന്നിവയാണ്.
പക്ഷേ, ഓപ്ഷൻ നല്കുമ്പോൾ മാർക്കിനും ഗ്രേഡ് പോയിന്റിനും അനുസരിച്ച് കിട്ടാൻ സാധ്യതയുള്ള സ്കൂൾ / വിഷയ കോമ്പിനേഷൻ നല്കാൻ ശ്രദ്ധിക്കണം. എന്നാലേ ആദ്യ അലോട്ട്മെന്റിൽ നിങ്ങലെ പരിഗണിക്കൂ.
കഴിഞ്ഞ വർഷത്തെ നിലവാരം അറിയാൻ www.hscap.kerala.gov.in എന്ന വെബ് സൈറ്റ് നോക്കുന്നത് നല്ലതാണ്. നിങ്ങളുടെ മാർക്കിനും ഗ്രേഡ് പോയിന്റിനും അനുസരിച്ച് കിട്ടാൻ സാധ്യതയുള്ള സ്കൂൾ / വിഷയ കോമ്പിനേഷൻ ഏകദേശം മനസ്സിലാക്കാം. കഴിഞ്ഞ വർഷത്തെ നിലവാരമനുസരിച്ച് കണ്ടെത്താം.
ഒരു ജില്ലയിലേക്ക് ഒന്നിലധികം അപേക്ഷ നല്കരുത്. കാരണം അപേക്ഷ പരിഗണിക്കുമ്പോൾ അപേക്ഷാ നമ്പരും sslc രജിസ്റ്റർ നമ്പരും നോക്കി ആവർത്തനങ്ങൾ കണ്ടെത്തും. ഏതെങ്കിലും ഒന്ന് നില നിർത്തും. ഇത് നമുക്ക് അനുയോജ്യമായത് ആവണമെന്നില്ല.
അപേക്ഷയിൽ ജാതി, കാറ്റഗറി, പഞ്ചായത്ത്, താലൂക്ക്, NCC- SCOUT പ്രാതിനിധ്യം, പത്താം ക്ലാസിൽ പഠിച്ച സ്കൂൾ തുടങ്ങിയ വിവരങ്ങൾ തീർച്ചയായും രേഖപ്പെടുത്തണം.
ജില്ലയിലെ ഏതു സ്കൂളിൽ വേണമെങ്കിലും അപേക്ഷ നല്കാം.
അപേക്ഷ നല്കുമ്പോൾ ഒരു രസീത് തരും. അത് സൂക്ഷിച്ചു വെയ്കുക. ഇത് സ്ഥിര പ്രവേശനം കിട്ടും വരെ ആവശ്യമുണ്ട്.
സ്കൂളുകളിൽ അപേക്ഷ ഓൺ ലൈനായി രജിസ്റ്റർ ചെയ്യുന്നതിനാൽ കുട്ടിക്ക് വെബ് സൈറ്റിൽ അപേക്ഷാ നമ്പർ ടൈപ്പ് ചെയ്ത് വിവരങ്ങൾ അറിയാം. വിവരങ്ങളിൽ തെറ്റുണ്ടെങ്കിൽ തിരുത്തുവാനുള്ള അപേക്ഷ അപേക്ഷ നല്കിയ അതേ സ്കൂളിൽ യഥാസമയം തന്നെ നല്കുക.
ഇ മെയിൽ വിലാസം അപേക്ഷയിൽ ഉണ്ടെങ്കിൽ അലോട്ട്മെന്റ് വിവരങ്ങൾ മെയിലിൽ കിട്ടും.
ശരിയായ അലോട്ട്മെന്റിനു മുമ്പ് ട്രയൽ അലോട്ട്മെന്റ് ഉണ്ട്. ഈ ഘട്ടത്തിൽ തെറ്റുകൾ തിരുത്താനും ഓപ്ഷനുകൾ മാറ്റാനും കഴിയും. ഓർക്കുക തെറ്റുകൾ തിരുത്താനുള്ള അവസാന അവസരമാണിത്.
ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചാൽ പ്രവേശനം നേടാം.
നിശിചിത സമയത്തിനുള്ളിൽ പ്രവേശനം എടുത്തില്ലെങ്കിൽ അലോട്ട്മെന്റ് റദ്ദാകും.
റദ്ദാകുന്ന അലോട്ട്മെന്റുകൾ പിന്നീട് പരിഗണിക്കുകയില്ല.
ഉയർന്ന ഓപ്ഷനുകൾ നിലനിർത്തുവാൻ ആഗ്രഹിക്കുന്നവർ താല്കാലിക പ്രവേശനം നേടിയാൽ മതി.
തിരഞ്ഞെടുത്ത ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാം.
താൽകാലിക പ്രവേശനം കിട്ടിയവർ അടുത്ത് ഹയർ ഓപ്ഷൻ കിട്ടിയാൽ നിർബന്ധമായും പുതിയ അലോട്ട്മെന്റിലേക്ക് മാറണം.
അലോട്ട്മെന്റ് കിട്ടിയവർക്കും വെയിറ്റിങ് ലിസ്റ്റിലുള്ളവർക്കും എല്ലാ ഘട്ടത്തിലും തങ്ങളുടെയും മറ്റുള്ളവരുടെയും റാങ്ക് വിവരങ്ങൾ പരിശോധിക്കാം.
അതായത് പ്ലസ് വൺ ഏകജാലകം വളരെ സുതാര്യമാണ്. ഒരു രഹസ്യ സ്വഭാവവുമില്ല.

അപേക്ഷിക്കേണ്ട അവസാന തീയതി - മേയ് 20 --> 20/04/2010
ട്രയൽ അലോട്ട്മെന്റ് - ജൂൺ 1 --> 01/05/2010
ആദ്യ അലോട്ട്മെന്റ് - ജൂൺ 9 --> 09/05/2010
പ്രവേശന നടപടിയുടെ അവസാന ദിനം - ജൂൺ 27 --> 27/05/2010
പ്ലസ് വൺ ക്ലാസ് ആരംഭം - ജൂൺ 30 --> 30/05/2010

ഇത് അറിയിപ്പ് മാത്രമാണ്. ആധികാരികമായി അന്വേഷിച്ച് വേണ്ട നടപടികൾ ചെയ്യുക