കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/SSLC 2010 - ഉത്തരക്കടലാസ്സുകളുടെ പരിശോധന

Schoolwiki സംരംഭത്തിൽ നിന്ന്


ഉത്തരക്കടലാസ്സുകളുടെ സൂക്ഷ്മ പരിശോധന / പുനർമൂല്യ നിർണ്ണയം / ഉത്തരക്കടലാസിന്റെ ഫോട്ടോ കോപ്പി - നടപടിക്രമങ്ങൾ
അപേക്ഷകൾ നിശ്ചിത ഫോമിൽ സ്കൂൾ അധികാരികൾ സാക്ഷ്യപ്പെടുത്തി മെയ് 15 നകം പരീക്ഷാ കമ്മീഷണറുടെ സെക്രട്ടറിക്ക് അയയ്കണം.
അപേക്ഷാ കവറിനു പുറത്ത് എന്തിനു വേണ്ടി എന്ന് വ്യക്തമായി രേഖപ്പെടുത്തണം. (ഉത്തരക്കടലാസ്സുകളുടെ സൂക്ഷ്മ പരിശോധന / പുനർമൂല്യ നിർണ്ണയം / ഉത്തരക്കടലാസിന്റെ ഫോട്ടോ കോപ്പി - ഇതിലേതാണ് എന്ന് എഴുതണം)
ഉത്തരക്കടലാസ്സുകളുടെ സൂക്ഷ്മ പരിശോധന - ഫീസ് - Rs.50/- പേപ്പറൊന്നിന് വേറെ വേറെ അടയ്കണം.
പുനർമൂല്യ നിർണ്ണയം - ഫീസ് - Rs.400/- പേപ്പറൊന്നിന് വേറെ വേറെ അടയ്കണം.
ഉത്തരക്കടലാസിന്റെ ഫോട്ടോ കോപ്പി - ഫീസ് - Rs.200/- പേപ്പറൊന്നിന് വേറെ വേറെ അടയ്കണം.
ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരുവനന്തപുരത്തു മാറാവുന്ന പരീക്ഷാ കമ്മീഷണറുടെ സെക്രട്ടറിയുടെ പേരിലെടുത്ത ഡിമാന്റ് ഡ്രാഫ്റ്റായി (DD) ഫീസ് ഒടുക്കണം.
അപേക്ഷയോടൊപ്പം DD ഉൾപ്പെടുത്തണം.
അപേക്ഷയിൽ DD നമ്പരും DD തീയതിയും രേഖപ്പെടുത്തണം.
മറുപടി അയയ്കേണ്ട വിലാസം പിൻകോഡ് സഹിതം എഴുതിയ കവർ അപേക്ഷയോടൊപ്പം ഉൾ​പ്പെടുത്തണം.
ഡ്രാഫ്റ്റിനു പുറകിൽ വിദ്യാർത്ഥിയുടെ SSLC രജിസ്റ്റർ നമ്പർ ചേർക്കണം.
പുനർമൂല്യ നിർണയ ജോലി ജൂൺ 20 നകം പൂർത്തീകരിക്കും.
പുനർമൂല്യ നിർണയത്തിൽ ഗ്രേഡ് വ്യത്യാസം ഫീസ് തിരികെ ലഭിക്കും.

ഇത് അറിയിപ്പ് മാത്രമാണ്. ആധികാരികമായി അന്വേഷിച്ച് വേണ്ട നടപടികൾ ചെയ്യുക