കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ഭൂചലനത്തിന്റെ ശേഷിപ്പുകൾ. - കവിത - ആർ.പ്രസന്നകുമാർ.
ഭൂചലനത്തിന്റെ ശേഷിപ്പുകൾ
-കവിത -ആർ.പ്രസന്നകുമാർ.-28/04/2010
മൃത്യുവിന്റെ ഗന്ധമലിയുമീ അഭിശപ്തമണ്ണിൽ
നിത്യ ഹരിതം സ്വപ്നമായൊരീ വസുന്ധരയിൽ
ഭൂമി തന്നന്തർനിരകളിലെങ്ങോ വീണ്ടും ചലനം
രമ്യകേദാര, ഗേഹങ്ങൾ തകരും ഭീമപതനം.
നിലവിളികൾ, ഉറ്റവർ ഉടയവർ പരസ്പരം
കലപില മുറവിളി കൂട്ടും ജീവസംഗ്രാമ രംഗം.
സമൃദ്ധി നിറകതിരൊളി ചിന്നും ഗ്രാമങ്ങൾ
കമ്ര ബാല്യ മൊഴി മുത്തു ചിതറും പൈതങ്ങൾ
അമ്മമാർ അച്ഛനപ്പൂപ്പന്മാർ, മുത്തശിമാർ
ചെമ്മണ്ണു കൂനകളിലുറങ്ങി - അവസാനമായി.
അവശേഷിച്ചവർ - അവരാണിന്നു പ്രശ്നം
ജീവിതമവർക്ക് മുന്നിൽ ഉത്തരമില്ലാ ചോദ്യം.
ലോക മനസ്സാക്ഷി ഉണരട്ടെ- സമൂഹത്തിൽ
ഐക്യ കാഹളധ്വനി ഉയരട്ടെ- ദുർഭഗർക്കായി.
കാരുണ്യ പ്രവാഹമൊഴുകിടട്ടെ-മൃതഭൂവിലാകെ
തരുലതകൾ വീണ്ടും തളിരടട്ടെ മന്ദ മന്ദം
അസ്ത്രപ്രജ്ഞനായി മാനവൻ നില്കെ -സത്യമോതി
ശാസ്ത്ര 'പിൻബലമൊന്നുമല്ല' -'പ്രകൃതി അജയ്യം'.