കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കൊടുമൺ മുരുകന്റെ ഭാഗ്യം - ലേഖനം - ആർ.പ്രസന്നകുമാർ.

Schoolwiki സംരംഭത്തിൽ നിന്ന്


കൊടുമൺ മുരുകന്റെ ഭാഗ്യം
- ലേഖനം - ആർ.പ്രസന്നകുമാർ. 18/03/2010

ശബരിമലയിൽ തങ്കത്തിടമ്പേന്താൻ കൊടുമൺ മുരുകനു ഭാഗ്യം
കുളിച്ച് കുറിതൊട്ട് ഭക്തിസാന്ദ്രമായ ചുവടുകളോടെ ഇരുമുടി കെട്ടുമേന്തി ശരണകീർത്തനമുള്ളിൽ ജപിച്ച് കൊടുമൺ മുരുകൻ നാളെ ശബരി മലയ്ക് തിരിയ്കുന്നു.
ശബരീശന്റെ ഉത്സവം തുടങ്ങുന്ന ശനിയാഴ്ച മുതൽ കൊടിയിറങ്ങുന്ന 29 വരെ കൊടുമൺ മുരുകന് സ്വാമിയുടെ തിടമ്പേന്തി സുവർണശ്രീകോവിൽ വലം വെയ്കാം. ശബരിമലയിലെ കോടമഞ്ഞിൽ നാട്ടിലെ സൂര്യതാപത്തിൽ നിന്നൊരു വിമോചനപുണ്യവും ലഭിക്കുന്നു.
കഴിഞ്ഞ വർഷം പള്ളിവേട്ടയ്കും ആറാട്ടിനും മാത്രമേ കൊടുമൺ മുരുകന് തിടമ്പേറ്റാൻ ഭാഗ്യം കിട്ടിയുള്ളു. അതിനു മുമ്പ് രണ്ടു തവണ, 2007 ലും 2008 ലും, തിടമ്പേന്തുന്ന ആനയെ അകമ്പടി സേവിക്കാനുള്ള ഭാഗ്യമാണ് കരഗതമായത്. അങ്ങനെ പടി പടിയായി കൊടുമൺ മുരുകൻ അയ്യപ്പന്റെ പ്രിയനായി....അയ്യപ്പനായി.
കൊടുമൺ വൈകുണ്ഠപുരം ക്ഷേത്രത്തിൽ നിന്നും 19/03/2010 വെള്ളിയാഴ്ച ഇരുമുടിക്കെട്ടുമായി പുറപ്പെടുന്ന കൊടുമൺ മുരുകൻ ശനിയാഴ്ച വൈകീട്ട് ശബരിമല സന്നിധാനത്തെത്തും.
ഈ പുണ്യയാത്രയ്ക് ഒരുങ്ങുന്ന കൊടുമൺ മുരുകന് ഒരു കോടി നമസ്കാരം...!

കൊടുമൺ ഹൈസ്കൂൾ മാനേജരായ മുകളിൽ എം.കെ.രാധാകൃഷ്ണപിള്ളയുടേതാണ് കൊടുമൺ മുരുകൻ.




കൊടുമൺ മുരുകന്റെ നീരാട്ട് - ഹൈസ്കൂൾ ഗ്രൗണ്ടിലെ ചെറിയ ടാങ്കിനു സമീപം




പുല്ലു തിന്നുന്ന കൊടുമൺ മുരുകൻ - ഹൈസ്കൂളിനു സമീപമുള്ള പുൽമേടിൽ നിന്നുള്ള അപൂർവദൃശ്യം



ഫോട്ടോ - ആർ.പ്രസന്നകുമാർ.