കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/തനത് പ്രവർത്തനങ്ങൾ
ജില്ലാ ആഫീസ് നവീകരണം
ജില്ലാ ആഫീസ് നവീകരണവുമായി ബന്ധപ്പെട്ട് ജില്ലാ കോ-ഓർഡിനേറ്റർ ശ്രീമതി.ബിന്ദുവിന്റെ നേതൃത്വത്തിൽ ഹൃദ്യമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ജീവനക്കാരുടെ മനസ്സീന് കുളിർമയേകാനും സംഘർഷരഹിതമാക്കാനും ഹരിതാഭയുള്ള സസ്യങ്ങളും അലങ്കാരമത്സ്യങ്ങളും ഇവിടെയുണ്ട്. പ്രൊജക്ടർ സ്‌ക്രീൻ ചുവർ പെയിന്റിങ്, തീമാറ്റിക് കർട്ടനുകൾ, മേശകൾ, മേശവിരിപ്പുകൾ എന്നിവ സജ്ജമായിക്കഴിഞ്ഞു. ഒപ്പം ശൂചിത്വത്തീന് പ്രാധാന്യം നൽകി മാലിന്യ നിർമാർജന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ ദിവസവും ടീമംഗങ്ങൾ പുത്തൻ ആശയവുമായാണ് എത്തുന്നത്.
