സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഉൾനാടൻ ഗ്രാമമായ എരമംഗലത്തെ പ്രാഥമിക പൊതുവിദ്യാലയമായ എരമംഗലം കെ സി എ എൽ പി സ്കൂൾ 1966 ലാണ് സ്ഥാപിതമായത്.

    ഗതാഗത യോഗ്യമായ  റോഡോ  പഠിക്കാൻ ഒരു പ്രാഥമിക വിദ്യാലയമോ മറ്റു സൗകര്യങ്ങളോ പ്രദേശത്ത് ഇല്ലാതിരുന്ന കാലത്ത് ശ്രീ.കുരുവങ്ങൽ ചെക്കൂട്ടി എന്നവരുടെ നന്മമനസിലെ സ്വപ്ന സാക്ഷാത്കാരമാണ് ഈ സ്കൂൾ. സ്കൂളിന്റെ സ്ഥാപകന്റെ പേരിന്റെ ആദ്യാക്ഷരങ്ങൾ ഉൾപ്പെടുത്തി സ്കൂളിന്  'K C A L P  സ്കൂൾ എരമംഗലം' എന്ന് നാമകരണം ചെയ്യപ്പെട്ടു.അദ്ദേഹത്തിന്റെ മകനായ ശ്രീ ഭാസ്ക്കരൻ ടി കെ സ്ഥാപക മാനേജരായി തുടരുന്നു.

      1996 ജൂൺ 1 ബുധനാഴ്ച ആദ്യ അധ്യാപകനും പ്രധാനധ്യാപകനുമായി ശ്രീ.പി.കെ.കുഞ്ഞിരാമൻ മാസ്റ്റർ ചുമതലയേറ്റു.അന്ന് തന്നെ ആദ്യ വിദ്യാർത്ഥിയായി  അതിരത്തിൽ മീത്തൽ സുമതി എ. എം. പ്രവേശനം നേടി.ആദ്യ അധ്യയന വർഷം 85 കുട്ടികളാണ് ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയത്.ഒന്നാം ക്ലാസ്സിൽ രണ്ട് ഡിവിഷനുകൾ ഉണ്ടായതോടെ ശ്രീ.പി.കൃഷ്ണൻ കുട്ടി മാസ്റ്റർ  ജൂൺ 20 ന് രണ്ടാമത്തെ അധ്യാപകനായി നിയമിതാനായി.1967ൽ രണ്ടാം ക്ലാസ് നിലവിൽ വരുകയും കെ.കുഞ്ഞികണാരൻ മാസ്റ്റർ അധ്യാപകനായി സ്ഥാനമേൽക്കുകയും ചെയ്തു.1968 ൽ മൂന്നാം ക്ലാസ് നിലവിൽ വന്നതോടെ പി.സി.പത്മാവതി ടീച്ചർ അധ്യാപികയായി നിയമിക്കപ്പെട്ടു.

      വടകര DEO വിന്റെ K.Dis.C2/28433/68 എന്ന ഉത്തരവുപ്രകാരമാണ് സ്കൂളിന് സ്ഥിരാംഗീകാരം ലഭിക്കുന്നത്.

17/12/1968 ന് പുറപ്പെടുവിച്ച C2/39163/68ഉത്തരവുപ്രകാരം നാലാം ക്ലാസ്സും അനുവദിച്ചു കിട്ടി.അന്നത്തെ എം.എൽ.എ. ആയിരുന്ന എ.കെ.അപ്പുമാസ്റ്ററുടെ സേവനം പ്രത്യേകം സ്മരണീയമാണ്.

     1970 കളിൽ എല്ലാ ക്ലാസ്സുകളും രണ്ട് ഡിവിഷനുകളോടെ ഒൻപത് അധ്യാപകർ വരെ സ്കൂളിൽ ഉണ്ടായിരുന്നു.55 വർഷം പിന്നിട്ടുകഴിഞ്ഞപ്പോൾ അഡ്മിഷൻ രജിസ്റ്ററിലെ എണ്ണം 2226 എത്തി നിൽക്കുന്നു................

കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരി പഞ്ചായത്തിലെ എരമംഗലം എന്ന ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്. ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സ്ഥാപിതമായി.