കെ വി യു പി എസ് പാ‍ങ്ങോട്/അക്ഷരവൃക്ഷം/ ആരോഗ്യം അമൂല്യ സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം അമൂല്യ സമ്പത്ത്

കേരളം അഥവാ കേരവൃക്ഷങ്ങളുടെ നാട്. പുഴകളും മലകളും പൂ തേനരുവികളും നിറഞ്ഞ നാട് ദൈവത്തിന്റെ സ്വന്തം നാട്. മറ്റുപല സ്ഥലങ്ങളെ വെച്ച് നോക്കുമ്പോഴും സന്തുലിതമായ കാലാവസ്ഥ കേരളത്തിന്റെ ഒരു പ്രേത്യകതയായിരുന്നു. ആരോഗ്യവും സമ്പന്നതയും സംസ്കാരവും നിറഞ്ഞ മാവേലിനാട്. എന്നാൽ ഈ ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് രോഗങ്ങളോടും ആരോഗ്യ പ്രശ്നങ്ങളോടുമുള്ള ശക്തമായ പ്രീതിരോധത്തിലാണ്. അതിജീവനത്തിനായി പ്രിയപെട്ടവരെ വരെ അകലേക്ക്‌ നിർത്തുന്ന കാലം. കൊറോണ, നിപ്പ, കുരങ് പനി, ക്യാൻസർ തുടങ്ങി പലതരം രോഗങ്ങൾ ഒന്നിന് പുറകെ ഒന്നായി മനുഷ്യ ശരീരത്തെ കാർന്നു തിന്നുകയാണ്. വിദ്യാഭ്യാസത്തിലും ശാസ്ത്രസാങ്കേതിക വിദ്യയിലുമെല്ലാം മുൻപന്തി യിലാണെകിലും നമ്മുടെ രോഗ പ്രീതിരോധ ശേഷി വളരെധികം പിന്നിലാണ്.

വായു, ജലം, മണ്ണ് മലിനീകരണം, കാർഷിക സംസ്കാരത്തോടുള്ള അവഗണന, ഫാസ്റ്റ് ഫുഡ്‌കളുടെ അമിതോപയോഗം, ലഹരി ഉപയോഗം തുടങ്ങിയവയെല്ലാം നമ്മുടെ ആരോഗ്യത്തെ തളർത്തുന്നു, പ്രീതിരോധ ശേഷിയെ നശിപ്പിക്കുന്നു. രോഗപ്രതിരോധശേഷി കുറയുമ്പോൾ പലതരം പുതിയതും പഴയതുമായ രോഗങ്ങൾ മനുഷ്യശരീരത്തിലേക്ക് ചേക്കേറുന്നു. ഇതോടൊപ്പം പ്രളയവും, കൊടും വേനലും, ജലക്ഷാമവും, വെള്ളപ്പൊക്കവും പോലുള്ള പ്രേശ്നങ്ങൾ വേറെയും. ഈ കാലാവസ്ഥ പ്രേശ്നങ്ങൾക്കും ആരോഗ്യ പ്രേശ്നങ്ങൾക്കുമെല്ലാം പ്രധാന കാരണം മുഷ്യന്റെ പ്രേവര്തി തന്നെയാണ്. വനനശീകാരണവും വ്യവസായ വൽക്കരണവുമെല്ലാം സാമ്പത്തിക ലാഭം തന്നപ്പോൾ നമുക്ക് ശുദധവായു തന്ന, മഴ തന്ന മരത്തെയാണ് ഇല്ലായ്മ ചെയ്യുന്നതെന്ന് നാം ഓർത്തില്ല. കളകളം പാടി ഒഴുകിയ പുഴകൾ ചവറ് കൂനകൾ പോലെ ചീഞ്ഞുനാറുന്നു. മണ്ണിലാകട്ടെ മണ്ണിരക്ക് പകരം പ്ലാസ്റ്റിക്. പത്രതാളുകളിൽ കർഷക ആത്മഹത്യ നിറയുമ്പോൾ അയൽ സംഥാനങ്ങളിൽ നിന്നും നമ്മുടെ തീൻമേശകളിൽ വിഷം നിറയുന്നു. അത് നമ്മെ രോഗികളാ ക്കുന്നു.

ശെരിയായ ബോധവൽക്കരണം, പരിസ്ഥിതി ശുചിത്തം, വ്യക്തി ശുചിത്തം, ശുദ്ധമായ വായു, മലിനമാകാത്ത ജലം, ശെരിയായ വ്യായാമം, വിഷവിമുക്തമായ ആഹാരം എന്നിവയിലൂടെ മാത്രമേ നമുക്ക് രോഗ പ്രതിരോധശേഷി വര്ധിപ്പിക്കാനാകൂ. അത് വഴി രോഗങ്ങളെ ഒഴിവാക്കാനാകും. ആരോഗ്യ പൂർണമായ നല്ലൊരു നാളെക്കായി നമ്മുക്ക് പ്രാർത്ഥിക്കാം.

അൽ അമീൻ
7 C കെ വി യു പി എസ് പാ‍ങ്ങോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം