കെ വി യു പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/വാടക വീട്
വാടക വീട്
ഒരു മഴയുള്ള രാത്രിയിൽ.... വാടകവീട്ടിലേക്ക് കടന്നുചെല്ലുകയാണ്... ചന്ദ്രപ്പൻ.... മാസം 2000 രൂപ വാടക..... വാടകയ്ക്കനുസരിച്ചസൗകര്യവുമുണ്ട്.... ഒരു വലിയ മാളിക തന്നെയാണ്.... ചന്ദ്രപ്പൻ കാലെടുത്തു കുത്തിയതും... ഒരു വലിയ ഇടിമിന്നൽ.... ആരോടെന്നില്ലാതെ ചന്ദ്രപ്പന് ദേഷ്യം വന്നു. അയാൾ അകത്തേക്ക് കയറി. വാതിൽ തുറന്നിട്ടിരിക്കുന്നു.... അയാൾ ആത്മഗതം പറഞ്ഞു... "ഇവിടെ ഞാനല്ലാതെ മറ്റാരും താമസിക്കാനില്ല...എന്നല്ലെ .... ഉടമ പറഞ്ഞിരുന്നത്... ഇപ്പോഴിതാരാ വാതിൽ തുറന്നിട്ടിരിക്കുന്നത്..." പറഞ്ഞു തീരുന്നതിനുമുൻപ് ചന്ദ്രപ്പന്റെ മുന്നിലേക്ക് ഒരാൾ എടുത്തുചാടി.... നല്ല താടിയുണ്ട്... ബനിയനും കൈലിയും ധരിച്ചിട്ടുണ്ട്.... മനുഷ്യൻ തന്നെയാ... ചന്ദ്രപ്പൻ ആത്മഗതം പറഞ്ഞു... ചന്ദ്രപ്പൻ തന്നെ പരിചയപ്പെടുത്തി.... തിരിച്ചും: അയാളുടെ പേര് കൃഷ്ണദാസ്.. അധ്യാപക നാണ്... ആരാണ് ? എന്തിനാ വന്നത്? എന്നൊക്കെ തിരക്കിയപ്പോൾ.... ഇന്ന് രാവിലെയാണ് വന്നത്. ഉടമയ്ക്ക് പറയാൻ അവസരം ലഭിച്ചിട്ടില്ലായിരിക്കും... എന്നായിരുന്നു ഉത്തരം.... ഇരുവരും പെട്ടെന്നുതന്നെ സുഹൃത്തുക്കളായി... കൃഷ്ണദാസ് രാവിലെ മുതൽ.... വീട് വൃത്തിയാക്കുകയായിരുന്നു. സൗകര്യങ്ങൾ ഉണ്ടെങ്കിലും... മുഴുവൻ പൊടിപിടിച്ച് അലങ്കോലമായി കിടക്കുന്നു... ഇതുവരെ ധാരാളം പേർ അവിടെ താമസിച്ചിരുന്നു... ആരും ചെയ്യാത്ത പ്രവർത്തിയാണ് അയാൾ ചെയ്യുന്നത്... ചന്ദ്രപ്പൻ വസ്ത്ര മാറ്റിയിയിട്ടുവന്ന് ജോലി ആരംഭിച്ചു... വൃത്തികേടായി കിടക്കുന്നതിനാൽ.... അവിടേക്ക് ചെല്ലാനും തോന്നിയിട്ടില്ല.... കുറേ... നാളുകൾക്കു ശേഷം... ഉടമ അവിടേക്ക് കടന്നുവന്നു... ആശ്ചര്യപ്പെട്ടു പോയി.... വീട് ഇപ്പോൾ പുതുപുത്തനായിരിക്കുന്നു... വേണു മാഷ് വായന നിർത്തി... പാഠപുസ്തകം മടക്കി വെച്ചു.... കുട്ടികൾ ആശ്ചര്യ പൂർവ്വം കേൾക്കുകയായിരുന്നു കഥ... വേണു മാഷ് തുടർന്നു:" ഒരു മനുഷ്യന് ആദ്യം വേണ്ടത് ശുചിത്വമാണ്... വ്യക്തി ശുചിത്വം, പരിസരശുചിത്വം.... താൻ നിൽക്കുന്ന സ്ഥലം, വൃത്തിയായി സൂക്ഷിക്കാൻ നാം ആദ്യം പഠിക്കേണ്ടതുണ്ട്" കൂട്ടത്തിൽ ഒരു കുട്ടി കഥയുടെ പേര് എന്താണെന്ന് ചോദിച്ചു... അപ്പോൾ മാഷ്:" വ്യക്തി ശുചിത്വം".
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ