കെ വി കെ എം എം യു പി എസ് ദേവർകോവിൽ / ഗൈഡ്
സ്ഥാപകനായ ബേഡൻ-പവൽ പ്രഭു വിഭാവനം ചെയ്ത ഉദ്ദേശ്യത്തിനും തത്വങ്ങൾക്കും രീതികൾക്കും അനുസൃതമായി, ഉത്ഭവം,വംശം,മതം എന്നിവയക്കതീതമായി എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്ന യുവജനങ്ങൾക്കായുള്ള സന്നദ്ധ,രാഷ്ട്രീയേതര, വിദ്യാഭ്യാസ പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്. ദേവർകോവിൽ യു. പി. സ്കൂളിൽ 2022 ലാണ് ഗൈഡ് യൂണിറ്റ് ആരംഭിച്ചത്. എൻ കെ ഷമീല ടീച്ചറുടെ നേതൃത്വത്തിലുള്ള ഗൈഡ് യുണിറ്റിൽ 42 ഗൈഡുകളാണ് ഉള്ളത്. സ്കൂളിലെ വിവിധ പ്രവർത്തനങ്ങളിൽ ഇവരുടെ സേവനം പ്രയോജനപ്പെടുത്തി വരുന്നു.