കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/ഇനി അതിജീവനത്തിന്റെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഇനി അതിജീവനത്തിന്റെ നാളുകൾ

ലോകം ഇന്ന് വളരെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ് പോയി കൊണ്ടിരിക്കുന്നത്. കാരണം വ്യക്തമണെല്ലോ, കൊറോണ എന്ന മഹാമാരി തന്നെ .നമ്മൾ ചിന്തിച്ചിട്ടുണ്ടോ എന്തു കൊണ്ടാണ് ഇങ്ങനെയുള്ള രോഗങ്ങൾ ഭൂമുഖത്ത് വന്നു ചേരുന്നതെന്ന്. നമ്മുടെ മാറിയ ജീവിതശൈലി തന്നെയാണ് ഇതിനു കാരണം. വ്യായാമങ്ങൾ കുറയുന്നതും ഫാസ്റ്റ്ഫുഡിനെ ആശ്രയിക്കുന്നതും ,മനുഷ്യന്റെ രോഗ പ്രതിരോധശേഷി കുറയുന്നതിനും പലവിധ രോഗങ്ങൾക്കും നമ്മുടെ ജീവൻ തന്നെ മരണത്തിനു വിട്ടു കൊടുക്കേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത്തരം മഹാമാരികളിൽ നിന്നും രക്ഷ നേടുന്നതിന് നമ്മൾ ജാഗ്രതപ്പെടേണ്ടിയിരിക്കുന്നു. ആദ്യഘട്ടം എന്ന നിലയ്ക്ക് നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും തരുന്ന നിർദ്ദേശങ്ങൾ പാലിക്കുക എന്നുള്ളതാണ്. പുറത്തൊക്കെ പോയി വരുമ്പോൾ കൈ നന്നായി കഴുകേണം. പനിയോ ചുമയോ വന്നാൽ അടുത്തുള്ള ഹോസ്പിറ്റലിൽ പരിശോധനയ്ക്ക് വിധേയമാകണം.തുമ്മുമ്പോഴോ ,ചുമയ്ക്കുമ്പോഴോ ടിഷ്യൂ പേപ്പർ അല്ലെങ്കിൽ കർച്ചീഫ് എടുത്ത് മുഖം കവർ ചെയ്യണം.പുറത്തു പോകുമ്പോൾ മാസ്ക്കും കൈയ്യിൽ ഗ്ലൗസും ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണ്. സ്വയം നിയന്ത്രണമാണ് പ്രധാനമായും നമ്മളിൽ ഈയൊരു ഘട്ടത്തിൽ ഉണ്ടാകേണ്ടത്. ഒന്നിച്ചു നിന്നു കൊണ്ട് ഈ മഹാമാരിയെ ഭൂമുഖത്തു നിന്നും നമുക്ക് തുടച്ചു മാറ്റാം.

ഹെൽഗ മിത്ര
2 A കെ വി കെ എം എം യു പി എസ് ദേവർകോവിൽ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം