കെ വി ആർ എച്ച് എസ്, ഷൊറണൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ  ജൂൺ ഒന്നിന് വിദ്യാർഥികളെ വരവേൽക്കുന്നതിന് ആയി സ്വാഗതഗാനം, അക്ഷരങ്ങളെ, സാഹിത്യകാരന്മാരെ, ഭാഷാപദങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന ചാർട്ട് പ്രദർശനം, വ്യത്യസ്തമായിട്ടുള്ള  ഫോട്ടോ പ്രദർശനം എന്നിവയുണ്ടായി.

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഒരു ക്ലാസ്സിൽ ഒരു വിദ്യാർഥി ഒരു പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു. ആസ്വാദനക്കുറിപ്പും, വായനാനുഭവം പങ്കുവയ്ക്കൽ, എന്നിവയും മികച്ച ആസ്വാദനത്തിന് പ്രോത്സാഹനസമ്മാനം നൽകുകയും ചെയ്തു. വായനാദിനത്തോടനുബന്ധിച്ച്  വായനാവാരം സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി പുസ്തക പ്രദർശനവും, വിൽപ്പനയും, ലൈബ്രറി പുസ്തകങ്ങൾ, പരിചയപ്പെടുത്തലും ഉണ്ടായി. പിറന്നാൾ ദിനത്തിൽ ലൈബ്രറിയിലേക്ക് ഒരു പുസ്തകം എന്ന ക്യാമ്പയിൻ സംഘടിപ്പിക്കാറുണ്ട്. ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച്  ബഷീർകൃതികളുടെ നാടകാവതരണം,  കഥാപാത്രങ്ങളെ പരിചയപ്പെടുത്തൽ, ബഷീർ അനുസ്മരണ പ്രഭാഷണം, ഡോക്യുമെൻ്ററി പ്രദർശനം ബഷീർ കൃതികളെ പരിചയപ്പെടുത്തൽ തുടങ്ങിയവ ഉണ്ടായി. കഥ, കവിത, ശില്പശാല കുട്ടികളുടെ കൃതികളെ പരിചയപ്പെടുത്തലും ചർച്ചയും സംഘടിപ്പിക്കാറുണ്ട്. ചരിത്ര കല സാഹിത്യ പ്രാധാന്യമുള്ള പ്രദേശങ്ങൾ സന്ദർശിക്കുകയും പ്രമുഖരുടെ അഭിമുഖം സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്.

നവംബർ ഒന്നിന് സാംസ്കാരിക ഘോഷയാത്ര കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കലാരൂപങ്ങളുടെ അവതരണവും, പ്രദർശനവും, കലാപരിപാടികൾ, ചരിത്രവസ്തുക്കളുടെ പ്രദർശനം, കാർഷിക ഉപകരണങ്ങളുടെ പ്രദർശനം, വിവിധ ആളുകളുടെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഫോട്ടോ പ്രദർശനം, പാരമ്പര്യ കലാരൂപങ്ങളെ പരിചയപ്പെടുത്തലും സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും, പരിശീലിപ്പിക്കാറുമുണ്ട്.