കെ വി ആർ എച്ച് എസ്, ഷൊറണൂർ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ക്ലബ്ബ് (2020-21)


           കോവിഡ് 19 ൻ്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ ഓൺ ലൈൻ ആയിട്ടാണ് സംഘടിപ്പിച്ചത്. 2021-22 അദ്ധ്യയന വർഷത്തിലെ ക്ലബ്ബിൻ്റെ ആദ്യത്തെ പ്രവർത്തനം  ഹിന്ദിയിലെ മഹാനായ സാഹിത്യകാരൻ മുൻഷി പ്രേംചന്ദിൻ്റെ  ജയന്തിദിനമായ ജൂലൈ 31 ന് ആയിരുന്നു.ഛായാചിത്രം വരയ്ക്കൽ, പോസ്റ്റർ നിർമ്മാണം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ, എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി.

സെപ്തംബർ 14 ഹിന്ദി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, ഹിന്ദി കവിതാലാപനം, ഉപന്യാസ രചന, ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള  നൃത്താവിഷ്ക്കാരം,

പ്രസംഗം എന്നീ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.BRC തലത്തിൽ സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഷെയർ ചെയ്ത് കുട്ടികളിൽ എത്തിച്ചു.എല്ലാ വിദ്യാർത്ഥികളും പ്രവർത്തനങ്ങളിൽ മികച്ച പങ്കാളിത്തം കാഴ്ച വെച്ചു.വിദ്യാർത്ഥികളിൽ നിന്നും

കഥ, കവിത എന്നീ  സൃഷ്ടികൾ ലഭിക്കുകയും ചെയ്തു.

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്സ് തല വയനാമത്സരം നടത്തി. കാലിഗ്രാഫി ക്ലാസുകൾ സംഘടിപ്പിച്ചു. കോവിഡ് കാലാനുഭവങ്ങൾ ചേർത്ത് കുറിപ്പുകൾ തയ്യാറാക്കി ക്ലാസ്സ്‌ തലത്തിൽ അവതരിപ്പിച്ചു