കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് ആൻഡ് ഗൈഡ്സ്

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് 2015 ജൂൺ മുതൽ നമ്മുടെ സ്‌കൂളിൽ ആരംഭിച്ചു.പ്രഥമ ,ദ്വിതീയ ,തൃദീയ സോപാനങ്ങൾ കടന്ന് 20 കുട്ടികൾക്ക് ഇതുവരെ രാജ്യപുരസ്കാർ നേടാൻ സാധിച്ചു .32 കുട്ടികൾ ഇപ്പോൾ ഇതിൽ അംഗങ്ങൾ ആണ് .

സംസ്ഥാന സ്ഥലത്തിൽ തിരുവനന്തപുരത്ത് വെച്ച് നടന്ന “Regional Campuri” യിൽ നമ്മുടെ സ്‌കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തിരുന്നു .തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുവാനും സാമൂഹിക സേവനത്തിനുമുള്ള അവസരങ്ങൾ അവിടെ നിന്നും ലഭിക്കുകയുണ്ടായി

2018,2019 വർഷങ്ങളിലുണ്ടായ പ്രളയത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണമെത്തിക്കാനും ,അവശ്യ സാധനങ്ങൾ എത്തിക്കുവാനും പഠനോപകാരങ്ങൾ എത്തിക്കുവാനും നമുണ്ട് ക്ലബ്ബിലെ കുട്ടികൾ മുൻപന്തിയിൽ ഉണ്ടായിരുന്നു .പിന്നീട് കോവിഡ് കാലത്ത് ആയിരത്തോളം മാസ്കുകൾ നിർമിച്ച് വിതരണം ചെയ്തു .പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വീടുകളിൽ നിന്നും വൃക്ഷ തൈകൾ കൊണ്ടുവന്ന്‌ സ്കൂളുകളിലും റോഡിൻറെ വശങ്ങളിലും വച്ചുപിടിപ്പിക്കുകയുണ്ടായി .സ്വാതന്ത്ര്യദിനം ,റിപ്പബ്ലിക്ക് ദിനം ,അന്തർദേശീയ യോഗാദിനം തുടങ്ങിയ ദിനാചരണങ്ങൾ സമുചിതമായി ആചരിക്കുന്നു