കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/നാം മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
നാം മുന്നോട്ട്

ഇപ്പോൾ ഏറ്റവും കൂടുതൽ ജനങ്ങൾ നേരിടുന്ന ഭീഷണിയാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19. എന്താണ് കൊറോണ വൈറസ്? ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഒരു മഹാമാരി ആണ് കോവിഡ് 19. ഇത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നത്. ഏറ്റവും വിഷമം ഉള്ള കാര്യം ഈ വൈറസിനെ പ്രതിരോധിക്കാൻ കൃത്യമായ മരുന്നുകളും വാക്സിനുകളും ഇല്ല എന്നതാണ്. ചൈനയിലെ വുഹാനിൽ നിന്ന് ഇപ്പോൾ ലോകത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇത് പടർന്നു പിടിക്കുന്നു.വുഹാനിൽ നിന്നും ഇറ്റലിയിലേക്ക് പിന്നെ അമേരിക്കയിലേക്ക്. അമേരിക്കയിലാണ് സ്ഥിതി രൂക്ഷം. എന്തുകൊണ്ടാണ് ഇത്രയും വേഗം പടർന്നുപിടിക്കാൻ കാരണം? ഇതിനെ തടുക്കാൻ നമ്മളെന്തു ചെയ്യണം? പൊതുസ്ഥലങ്ങളിൽ ഒത്തുകൂടാതിരിക്കുക. വ്യക്തി ശുചിത്വം പാലിക്കുക; രണ്ടു നേരമെങ്കിലും കുളിക്കണം. 20 സെക്കൻഡ് നേരം എടുത്തു കൈ കഴുകുക. ആൽക്കഹോൾ ബേസ്ഡ് സാനിറ്റയ്സർ ഉപയോഗിക്കുക. ലോകത്തെ നിശ്ചലമാക്കി ഇരിക്കുകയാണ് കൊറോണ വൈറസ്. ഇന്ത്യയിലും പടർന്നുപിടിക്കുന്നു. പന്ത്രണ്ടായിരത്തോളം പേർക്ക് ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചു. 390 ഓളം പേർ മരിച്ചു. ഇന്ത്യ മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ആർത്തുല്ലസിച്ച മഹാ നഗരങ്ങളും പാതകളും ഇപ്പോൾ ശൂന്യമാണ്. മനുഷ്യരെല്ലാം വീടിനകത്ത് ഇരിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അടച്ചിരിപ്പു ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ മാത്രമേ എല്ലാവരും പുറത്തിറങ്ങാറുള്ളൂ. എന്നാൽ നാം വീട്ടിലിരിക്കുമ്പോൾ രാവും പകലും ഇല്ലാതെ ജോലി ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരുണ്ട്; ആരോഗ്യപ്രവർത്തകർ, ഇപ്പോഴത്തെ കൊടുംചൂടിൽ ജോലിചെയ്യുന്ന പോലീസുകാർ, വിവിധ വകുപ്പിലെ ജീവനക്കാർ ഇവരിലാണ് നമ്മുടെ ജീവന്റെ പ്രതീക്ഷ.

കൊറോണാ വൈറസിനെ നേരിടാൻ ഏറ്റവും നല്ല മാർഗ്ഗം സമൂഹിക അകലം പാലിക്കുക എന്നതാണ്. പക്ഷേ ഇത് മറികടക്കുന്ന ചില സാമൂഹിക വിരുദ്ധരും നമ്മുടെ കൂട്ടത്തിൽ ഉണ്ട്. കൊറോണാ വൈറസിനെ ലക്ഷണങ്ങളാണ്: പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം. നമുക്ക് വേണ്ടി ഉറക്കമുളയിക്കുന്ന സന്നദ്ധപ്രവർത്തകർ അത്യാവശ്യഘട്ടങ്ങളിൽ കൃത്യമായ തീരുമാനങ്ങളെടുക്കുന്ന ഭരണാധികാരികൾ, ആരോഗ്യപ്രവർത്തകർ ഇവരെയെല്ലാം ആണ് നാം ആദരിക്കേണ്ടത്. ഇവരോട് നന്ദി പറയുക. കേരളത്തിൽ ഇതുവരെ സാമൂഹിക വ്യാപനം റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാൽ എല്ലാ രാജ്യങ്ങളും നിലപാടുകൾ കടുപ്പിച്ചു കൊണ്ടിരിക്കുകയാണ് പ്രവാസികളോട് തിരികെ നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയാണ്. ഇപ്പോഴും പ്രവാസികൾ വന്നുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങൾ വളരെ സങ്കീർണമാണ്. അതുകൊണ്ട് സർക്കാർ പറയുന്നതെല്ലാം അനുസരിച്ച് വീട്ടിൽതന്നെ ഇരിക്കുക. നമുക്ക് നേരിടാം ഓരോ കണ്ണുകൾ പൊട്ടിച്ചു നാം മുന്നോട്ട്....

ദേവസൂര്യ ജെപി
7 A കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 02/ 2024 >> രചനാവിഭാഗം - ലേഖനം