കെ കുഞ്ഞാലസൻ
കെ കുഞ്ഞാലസൻ
പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന വിദ്യാലയം പ്രതിഭകളിലേയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിക്കണമെന്ന് നിർദ്ദേശിച്ചപ്പോൾ വിദ്യാലയം ആദ്യം തെരഞ്ഞെടുത്തത് പോയകാലത്തെ കാളികാവിന്റെ കലാകാരൻ കെ കുഞ്ഞാലസൻ അവർകളെയായിരുന്നു.
വാർദ്ധക്യസഹജമായ പ്രയാസങ്ങൾ ഉണ്ടെങ്കിലും കുട്ടിക്കൂട്ടത്തെ കണ്ടപ്പോൾ അദ്ദേഹം ആവേശഭരിതനായി.തന്റെ ഹാർമോണിയത്തിൽ ഒരുക്കിയ ഈണങ്ങളെ കുറിച്ചും വാചാലനായി.നാഷണൽ തിയേറ്റേഴ്സ്, പഴയകാല നാടകസംഘങ്ങൾ, പള്ളിക്കൂടങ്ങളിൽ പാട്ടൊരുക്കാൻ പോയത് അങ്ങനെയങ്ങനെ.. ദാരിദ്ര്യത്തെയും, ജീവിത പ്രാരാബ്ധങ്ങളെയും തന്റെ കലാസപര്യയിലൂടെ മറികടന്ന പ്രതിഭാശാലി കുട്ടിക്കൂട്ടത്തിന്റെ പാട്ടിനു വേണ്ടി ഹാർമോണിയത്തിൽ വിരലുകൾ പായിച്ചു. കലാപ്രകടനങ്ങളെ നാല്പത്തിയൊന്നിഞ്ച് സ്ക്രീനിൽ മാത്രം കണ്ടു കൊണ്ടിരിക്കുന്ന പുതു തലമുറയ്ക്ക് ഏറെ ഹൃദ്യമായിരുന്നു ഇന്നത്തെ ദിനം, വിദ്യാലയത്തിന്റെ സ്നേഹാദരങ്ങൾ നൽകി മടങ്ങുമ്പോൾ ഞങ്ങൾ വളരെ സംതൃപ്തരായിരുന്നു..അർഹിച്ച അംഗീകാരങ്ങൾ കിട്ടാതെ പോയ ഇത്തരം പ്രതിഭകളെ പൊതു വിദ്യാലയമല്ലാതെ മറ്റാര് ചേർത്തു പിടിക്കും...