കെ ഇ സി യു പി എസ് പോട്ട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ ഇ സി യു പി എസ് പോട്ട | |
---|---|
വിലാസം | |
പോട്ട ചാലക്കുടി ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 23245 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ചാലക്കുടി |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 17 |
അവസാനം തിരുത്തിയത് | |
26-08-2022 | KECUPS POTTA |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചാലക്കുടി മുനിസിപ്പാലിറ്റിയിൽ പോട്ട വില്ലേജിൽ ലിറ്റിൽഫ്ലവർ പള്ളിയുടെയും ധന്യ ഹോസ്പിറ്റൽ, പോട്ട ജംഗ്ഷൻ എന്നിവയുടെ സമീപത്തായി സ്ഥിതിചെയ്യുന്ന മനോഹരമായ കുര്യാക്കോസ് ഏലിയാസ് ചാവറ സ്കൂൾ സമുച്ചയം. പേരാമ്പ്ര സമുദായക്കാളുടെ മക്കളെ നിലത്തെഴുത്ത് പഠിപ്പിക്കുവാനും മറ്റു മതപരമായ പഠനങ്ങൾക്കും വേണ്ടി 1924 ൽ ആരംഭിച്ച സ്ഥാപനമാണ് ഈ നിലത്തെഴുത്ത് ഗുരുകുലം.
വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി അന്നത്തെ കൊച്ചി മഹാരാജാവ് 1924 ജൂൺ രണ്ടാം തിയ്യതി ഇതിനെ ഒരു പ്രാഥമിക സ്കൂൾ ആക്കി ഉയർത്തി. ഒന്നും രണ്ടും ക്ലാസ്സുകൾ നടത്തുന്ന സെന്റ് ജോസഫ് മലയാളം സ്കൂൾ പേരാമ്പ്ര എന്ന ഔദ്യോഗിക പേരും നൽകി. പിന്നീട് കൂടൽമാണിക്യം ദേവസ്വം മുല്ലശ്ശേരി തറവാട് വക ഭൂമി സ്കൂൾ കെട്ടിടം ആക്കി മാറ്റി. മലയാളം സ്കൂൾ പോട്ട എന്ന പേരിൽ അറിയപ്പെട്ടു.1/6/1953 മുതൽ സ്ഥാപന മാനേജ്മെന്റ് പ്രൈമറി സ്കൂൾ പോട്ട എന്ന് പേരു മാറ്റം നൽകി. 1974ൽ ഈ സ്ഥാപനം അപ്ഗ്രേഡ് ചെയ്യുകയും ഗവൺമെന്റ് യുപി സ്കൂൾ തുടങ്ങാൻ അനുവദിക്കുകയും ചെയ്തു. 1980ൽ A. G ഷാ അവർകൾ ഈ സ്ഥാപനം ഏറ്റെടുത്തു. സിക്കന്തർ ഹാജി മെമ്മോറിയൽ യുപി സ്കൂൾ പോട്ട എന്ന് നാമകരണം നൽകി. തുടക്കത്തിൽ 610 വിദ്യാർത്ഥികളും 24 സ്റ്റാഫും ഒരു പ്യൂണും അംഗങ്ങളായി ഉണ്ടായിരുന്നു. 4/7/1995 ൽ ദേവമാതാ പ്രൊവിൻഷ്യൽ സഭയായ CMI, ഷാ യിൽ നിന്ന് സ്കൂൾ ഏറ്റെടുക്കുകയും ഇന്ന് കാണുന്ന നവീന രീതിയിലുള്ള സൗകര്യങ്ങളോടു കൂടി പ്രവർത്തിച്ചുവരുകയും ചെയ്യുന്നു.ഇന്ന് 620 വിദ്യാർത്ഥികളും 23 സ്റ്റാഫും ഒരു പ്യൂണും 5 അനദ്ധ്യാപകരും രണ്ട് ഉച്ചഭക്ഷണ സ്റ്റാഫും അംഗങ്ങളായുണ്ട്. നവീന രീതിയിൽ ടൈൽസ് ഉള്ള floor കളും ഒരു കമ്പ്യൂട്ടർ ലാബും 4 സ്മാർട്ട് ക്ലാസുകളും വിശാലമായ ഗ്രൗണ്ടും 3 ബസ്സും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. ചാവറയച്ഛന്റെ നാമധേയത്തിലുള്ള സ്കൂൾ നൂതന / സാങ്കേതിക തികവിൽ പുരോഗതിയുടെ ഔന്നിത്യത്തിൽ എത്തിനിൽക്കുന്നു.