കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/അക്ഷരവൃക്ഷം/ ചിന്നുക്കുട്ടിയുടെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
ചിന്നുക്കുട്ടിയുടെ സ്വപ്നം
     

ചിന്നുക്കുട്ടി ഇന്ന് രാവിലെ അമ്മയോട് പിണങ്ങി. കാര്യമെന്താണെന്നോ?.. അവൾ ഒരു സ്വപ്നം കാണുകയായിരുന്നു. അവൾ സ്ക്കൂളിലായിരുന്നു. ടീച്ചർമാരും കൂട്ടുകാരുമുണ്ട്. അവർ കൂട്ടുകൂടി , ഊ‍ഞ്ഞാലാടി, ഓടിക്കളിച്ചു. ടീച്ചർ അവർക്കൊരു പരീക്ഷയിട്ടു. എല്ലാവർക്കും മുഴുവൻ മാർക്കും കിട്ടി. ടീച്ചർ എല്ലാവർക്കും ഒരു പേന സമ്മാനം കൊടുത്തു. ചിന്നുക്കുട്ടി പേനയുമായി ബഞ്ചിൽ വന്നിരുന്നു. എഴുതിനോക്കാൻ ബുക്കെടുത്തു തുറന്നു. അപ്പോഴാണ് അമ്മ ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിച്ചത്. പേനയൊന്ന് കാണാൻ പോലും പറ്റിയില്ല എന്നും പറഞ്ഞ് പിണങ്ങിയിരുന്ന ചിന്നുക്കുട്ടിയെ അമ്മ ആശ്വസിപ്പിച്ചു. സാരമില്ല മോൾക്കുടനെ തന്നെ സ്ക്കൂളിൽ പോകാം. പക്ഷെ നമ്മൾ ഇപ്പോൾ എന്തു ചെയ്യണം? ചിന്നുക്കുട്ടി പറഞ്ഞു. വീട്ടിലിരിക്കണം, ഇടയ്ക്ക് കൈകൾ സോപ്പിട്ട് കഴുകണം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ് തൂവാലകൊണ്ട് മൂടണം, മറ്റുള്ളവരുമായിട്ട് അകലം പാലിക്കണം, അങ്ങനെ നമ്മുക്ക് കൊറോണ വൈറസിനെ തുരത്താം. ചിന്നുമോൾക്ക് സന്തോഷമായി. സ്ക്കൂളിൽ പോകുന്നതും കൂട്ടുകാരെ കാണുന്നതും ആലോചിച്ച് അവൾ പല്ല് തേക്കാൻ പോയി.


 

അമൃത വിനോദ്
1 കെ.ആർ. നാരായണൻ ഗവ. എൽ.പി. സ്ക്കുൂൾ കുറിച്ചിത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ