പാലക്കാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ സതീഷ് ബാബു സാർ ഒക്ടോബർ 7 ലെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ പരിപാടി
നാളേക്കുവേണ്ടി
ലഹരി എന്ന സാമൂഹിക വിപത്തിനെതിരെ കേരളജനത ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കുകയാണ് .മുതിർന്നവർ മാത്രമല്ല കുട്ടികൾ വരെ ലഹരിയുടെ കറുത്ത കരങ്ങളിൽ കുടുങ്ങി പോകുന്ന കാഴ്ച നമ്മെ ഞെട്ടിപ്പിക്കുന്നതാണ് .ഒരു വ്യക്തി ലഹരിക്ക് അടിമയാകുമ്പോൾ ആ തിന്മ വ്യക്തിയെ മാത്രമല്ല അവന്റെ കുടുംബത്തേയും ,സമൂഹത്തേയും ,നാടിനേയും, രാജ്യത്തേയും നാശത്തിലേക്ക് നയിക്കുകയാണ് .