കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/പ്രകൃതി നൽകുന്ന പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നൽകുന്ന പാഠം

നമുക്ക് ലഭിച്ച വരദാനമാണ് പ്രകൃതി . നമുക്ക് ചുറ്റുപാടുമുള്ള മരങ്ങളും ചെടികളും പുഴകളും പക്ഷികളും മൃഗങ്ങളും എന്തിനേറെ ചെറു പ്രാണി കൾ വരെ നമ്മുടെ പ്രകൃതിയിലുള്ളതാണ് ഇവയെല്ലാം നശിപ്പിക്കാൻ മനുഷ്യർ ചെയ്യുന്ന കാര്യം ഓർക്കുമ്പോഴെ സങ്കടം വരും പാടം നികത്തിയും മലയിടിച്ചും പുഴയിൽ മണ്ണിട്ടു മൂടിയും പ്രകൃതിയെ നശിപ്പിക്കുന്നു. പക്ഷേ നമ്മൾ അറിയാതെ പോയ ഒരു കാര്യമുണ്ട് പ്രകൃതിക്കും ജീവനുണ്ട് . നമ്മൾ പാടം നികത്തിയുമൊക്കെ പ്രകൃതിയെ വേദനിപ്പിക്കുമ്പോൾ നമുക്കും വലിയ ഒരു വിപത്തു വരാൻ പോകുന്നുവെന്ന് മനുഷ്യർ ചിന്തിച്ചില്ല. പ്രകൃതി നമുക്ക് പേമാരിയെ തന്ന് ഒരു പാടു പേരുടെ ജീവനെടുത്തു എന്നിട്ടും നമ്മളൊന്നും പഠിച്ചില്ല അതേ പാത തുടർന്നു മനുഷ്യനെ ഒരു പാഠം പഠിപ്പിക്കാൻ അ ദ്യശ്യ നായ ഒരു കുഞ്ഞൻ വൈറസ് വേണ്ടി വന്നു. ഈ ഭൂമിയെ തന്നെ നശിപ്പിക്കാൻ വേണ്ട ബോംബുകളും , മനുഷ്യനിർമ്മിത ബുദ്ധിയും കണ്ടു പിടിച്ച മനുഷ്യർ , ഈ ഭൂമിയും അന്യഗ്രഹങ്ങളും കൈപ്പിടിയിലൊതുക്കാമെന്ന് അഹങ്കരിച്ചിരിക്കുന്ന കാലഘട്ടത്തിലാണ് ഒരു കുഞ്ഞൻ വൈറസ് മനുഷ്യരെ കൈപ്പിടിയിലൊതുക്കി കയ്യും വായും കെട്ടി വീട്ടിലിരുത്തിയത് . മറ്റു ജീവജാലങ്ങളാവട്ടെ പ്രകൃതിയിൽ സന്തോഷത്തോടെ അവരുടെ ആവാസസ്ഥലം വീണ്ടെടുത്തിരിക്കുന്നു . ഭൂമിയാകട്ടെ മനുഷ്യനെ ലോക് ഡൗണിലാക്കി റീസെറ്റിനൊരുങ്ങുന്നു . അതേ ഭൂമി റീസെറ്റിനൊരുങ്ങുകയാണ് ... തന്നെ നശിപ്പിക്കുന്നവരെ കൂച്ചുവിലങ്ങിട്ട് അദൃശ്യകരങ്ങളാൽ ബന്ധിച്ചു കൊണ്ട് ....

ഭവ്യ ശ്രീ
6 A കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം