കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/കൊറോണയും വ്യക്തിശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും വ്യക്തിശുചിത്വവും

കൊറോണ എന്ന മഹാമാരി നമ്മൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന പാഠങ്ങൾ പലതാണ്. മുന്നോട്ടുള്ള ജീവിതത്തിൽ അനുകരിക്കേണ്ടതും അനുസരിക്കേണ്ടതുമായ വ്യക്തിശുചിത്വമാണ് അതിൽ പ്രധാനപ്പെട്ടത്. നമ്മൾ കുട്ടികൾ മുൻപ് ചെയ്തിരുന്ന പല കാര്യങ്ങളും മാറ്റേണ്ടതുണ്ടെന്നു കൊറോണ നമ്മളെ പഠിപ്പിച്ചു. രാവിലെ ഉണർന്നെഴുന്നേറ്റു വായ കഴുകാതെയും, കൈ കാലുകൾ വൃത്തിയാക്കാതെയും,പല്ലു തേക്കാതെയും, ചായയും ബൂസ്റ്റും മറ്റു പാനീയങ്ങളും നമ്മൾ കുടിച്ചിരുന്നു. ഇന്നാകട്ടെ ഉറക്കമുണർന്നാലുടൻ കൈകൾ സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ച് 20 സെക്കന്റെങ്കിലും കഴുകണമെന്നു നമ്മൾ പഠിച്ചു. അതുപോലെ പല്ലുതേക്കാതെയും വായ കഴുകാതെയും ഭക്ഷണം കഴിക്കരുതെന്നും നമ്മൾ പഠിച്ചു. കൂട്ടുകാരൊത്തു കളിക്കാമെങ്കിലും എല്ലാവരുമായി അകലം പാലിക്കുന്നത് നല്ലതാണെന്നറിഞ്ഞു. ആഹാരത്തിൽ ശരീരത്തിന്റെ പ്രതിരോധ ശക്തി നിലനിർത്താനുള്ള ഘടകങ്ങൾ എന്തൊക്കെയാണെന്ന് നമ്മൾ മനസ്സിലാക്കി. നമ്മുടെ നാടിന്റേതായ നാടൻ ഭക്ഷണങ്ങളും ചക്ക, മാങ്ങാ, ഓറഞ്ച്, മുന്തിരി, ആപ്പിൾ മുതലായ ഫലങ്ങളും കൂടുതലായി കഴിക്കുവാൻ നാം ശ്രദ്ധിക്കണം. ഇതൊക്കെ നമ്മളെ പഠിപ്പിച്ചത് കൊറോണയെന്ന മഹാ മാരിയാണ്. ഈ മഹാ മാരിയിൽ നിന്നും നമ്മൾ രക്ഷപെട്ടാലും ഇത്‌ പഠിപ്പിച്ച പാഠങ്ങൾ കൂട്ടരേ നമ്മൾ എന്നെന്നും അനുസരിക്കണമെന്നാണ് എനിക്ക് നിങ്ങളെ ഓർമിപ്പിക്കാനുള്ളത്. എല്ലാവർക്കും നല്ലതു വരട്ടെ...

അഭിമന്യു ഡി കെ
6 A കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം