കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

ചരിത്രം

മഹാകവികളായ കുട്ടമത്തിന്റെയും ടി എസ് തിരുമുമ്പിന്റെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയ കൊടക്കാട് ഗ്രാമം. കർഷക പ്രസ്ഥാനത്തിന്റെയും പുരോഗമന സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും വിളനിലമായിരുന്നു.കാസർഗോഡ് ജില്ലയുടെയും കണ്ണൂർ ജില്ലയുടെയും അതിർത്തി ഗ്രാമമായ കൊടക്കാട്ട് പാവപ്പെട്ടവരും സാധരണക്കാരായ കൃഷിക്കാരും കർഷക തൊഴിലാളികളും താമസിക്കുന്ന പ്രദേശമാണ്. അവരുടെ മക്കൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ അന്ന് കരിവെള്ളൂർ ഹൈസ്കൂളും കയൂർ ഹൈസ്കൂളുമാണ് ഏക ആശ്രയം. ഈ ഒരു പശ്ചാത്തലത്തിലാണ് 1976 ൽ അന്നത്തെ ആരോഗ്യ മന്ത്രി യായിരുന്ന ശ്രീ എൻ കെ ബാലകൃഷ്ണന്റെ ശ്രമഫലമായി കൊടക്കാട് ഗ്രാമത്തിനു ഒരു ഹൈസ്കൂൾ ലഭിക്കുന്നത്. ശ്രീ കെ വി നാരായണൻ പ്രസിഡന്റും ശ്രീ നാരായണ കുറുപ്പ് പ്രവർത്തിച്ചിരുന്ന എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1976 ൽ പി ചിണ്ടൻ നായർ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ച ഈ വിദ്യാലയത്തിൽ 99 വിദ്യാർത്ഥികളും 6 അദ്ധ്യാപകരും 2 അനദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത് പിന്നീട് 1998 വൊക്കേഷണൽ ഹയർ സെക്കണ്ടറിയായി ഉയർന്നു.