ഉള്ളടക്കത്തിലേക്ക് പോവുക

കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പ്രവേശനോത്സവം

പ്രവേശനോത്സവം 25-26

2025-2026 അക്കാദമിക് വർഷത്തെ വിദ്യാലയ പ്രവേശനോത്സവം 2025 ജൂൺ 2 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ജൂൺ 5 ലോക പരിസ്ഥിതി ദിനം

2025-2026 അക്കാദമിക് വർഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായുള്ള പരിപാടികൾ ജൂൺ 5 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.

സീക്ക് ഡയറക്ടർ പദിമനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.





2025 JUNE 5

പരിസ്ഥിദിനത്തിൽ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലെ പച്ചത്തുരുത്തിൽ  സിക്ക് പദ്മനാഭൻ മാഷ് ആഞ്ഞിലി മരം നട്ടു.




2025 JUNE 18-BE PREPARED -WALL MIRROR

രാജ്യപുരസ്കാർ അവാർഡ് ജേതാക്കളായ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കുട്ടികൾ സ്നേഹ സമ്മാനമായി സ്കൂളിലേക്ക് വാൾ മിറർ സ്ഥാപിച്ചു .







2025 JUNE 26-STICK ON TO LIFE

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് ,സീഡ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ  അധ്യാപകരും കുട്ടികളും ലഹരി വിരുദ്ധ ചിന്തകൾ എഴുതി സ്റ്റിക് ചെയ്തു.




2025 JULY 10 നീന്തൽ പരിശീലനം

സ്കൗട്ട്സ് & ഗൈഡ്സ് ,JRC,SPC യൂണിറ്റുകളുടെ നേതൃത്വത്തിൽ കേരള ഫയർ & റെസ്ക്യൂ സർവീസിന്റെ സഹകരണത്തോടെ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു.പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ്  പി പി പ്രസന്ന കുമാരി പരിപാടി ഉത്ഘാടനം ചെയ്തു.