കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/അക്ഷരവൃക്ഷം/ഇനി ശീലമാക്കണം ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ഇനി ശീലമാക്കണം ശുചിത്വം

ഒരു നാട്ടിൽ വലിയൊരു സ്കൂൾ ഉണ്ടായിരുന്നു. ആ സ്കൂളിൽ ഓരോ വിദ്യാർഥിയെയും അച്ചടക്കത്തോടെ കൊണ്ട് പോകുന്നതിനായി ചില ചിട്ടകൾ പാലിച്ചിരുന്നു .ആ ചിട്ടകൾ അനുസരിക്കാത്തവരെ അധ്യാപകർ ശിക്ഷിച്ചിരുന്നു. അങ്ങനെയിരിക്കെ നാലാം ക്ലാസ്സ്‌ വിദ്യാർഥിയായ 'മുരളി ' ഒരു ദിവസം പ്രാർത്ഥന ചടങ്ങിൽ പങ്കെടുക്കാത്ത വിഷയം ക്ലാസ്സ്‌ ലീഡറായ രവി അധ്യാപകനെ അറിയിച്ചു. അധ്യാപകനാവട്ടെ ചിട്ടകൾ പാലിക്കാത്തവരെ കടുത്ത ശിക്ഷ നൽകുകയും ചെയ്യും. എല്ലാ കുട്ടികളും മുരലിയെ ഇപപോൾ നിനക്കുള്ളത് കിട്ടും എന്നോർത്ത്, മുഖത്തു വന്ന ചിരി അമർത്തിപിടിച്ചു നോക്കി കൊണ്ടിരുന്നു. അവൻ നന്നായി പഠിക്കുന്ന വിദ്യാർഥിയായതുകൊണ്ട് തന്നെ ഒട്ടുമിക്ക കുട്ടികൾക്കും അവനെ ഇഷ്ടമല്ലായിരുന്നു.
അധ്യാപകൻ മുരളി യോട് ചോദിച്ചു എന്തുകൊണ്ടാണ് നീ പ്രാർഥനക്ക് പങ്കെടുക്കാതിരുന്നത്?
അതിനു മറുപടി ആയി മുരളി വിനയ പൂർവ്വം പറഞ്ഞു.
ഞാൻ ക്ലാസ്സിൽ വന്നപ്പോൾ എല്ലാ കുട്ടികളും പ്രാർത്ഥനക്കായി പുറത്തേക്കു പോയിരുന്നു. എന്നാൽ എന്റെ ശ്രദ്ധയിൽ പെട്ടത് വൃത്തിഹീനമായ അന്തരീക്ഷമുള്ള ക്ലാസ്സ്‌ മുറിയും.......... ഞാൻ ക്ലാസ്സ്‌ വൃത്തിയാക്കിക്കഴിയുമ്പോഴേക്കും പ്രാർത്ഥന തുടങ്ങി....
അതുകൊണ്ട്തന്നെ എനിക്ക് പ്രാർഥനയിൽ പങ്കെടുക്കാനായി സാധിച്ചില്ല. 'സാർ പറഞ്ഞതുപോലെ വൃത്തിയുള്ള അന്തരീക്ഷത്തിൽ മാത്രമേ നല്ല അറിവ് ലഭിക്കുകയുള്ളു. അതിനുവേണ്ടി എന്നാലാകുന്നത് ഞാൻ ചെയ്‌തു.
മുരളിയുടെ ഈ പരിശ്രമത്തെ അധ്യാപകൻ അഭിനന്ദിച്ചു.
"നമ്മുടെ വീടും, ക്ലാസ്സ്‌ മുറികളും, പരിസരവും, എല്ലാം ശുചിത്വമേറിയതാകേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ് "


അഭിജിത്-ആർ
6 A കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ