സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1950 ൽകിഴക്കേ കളത്തിലെകളപ്പുരയിലാണ് കെ വി യുപിയുടെ ആദ്യ കാലഘട്ടത്തിലെക്ലാസുകൾ പ്രവർത്തിച്ചിരുന്നത് ബാലൻ നായർ മാഷ് സത്യ ടീച്ചർ കൃഷ്ണവാരിയർ എന്നിവർ ആദ്യകാലത്തെ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്നു തുടർന്ന് എഴുത്തച്ഛൻ മാഷുടെ നേതൃത്വത്തിൽ ദേവകി ടീച്ചർ കമല ടീച്ചർ രാഘവൻ മാഷ് സേതുമാഷ് എന്നിവർ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽകർമ്മനിരതരായിരുന്നു.തിണ്ടലം അങ്ങാടിയോട് ചേർന്ന് പാടവക്കത്തായി ഓല  മേഞ്ഞ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുകയും  പിന്നീട് പടിപടിയായി വിദ്യാലയം വികസിക്കുകയും ചെയ്തു ആദ്യകാലങ്ങളിൽ വിദ്യാലയത്തിലെ പ്യൂനായി പ്രവർത്തിച്ചിരുന്നത് കെ പി നാരായണനാണ് തുടർന്ന് ഭാസ്കരൻ നായർ പി പ്രമോദ് എന്നിവർ പ്രവർത്തിച്ചിരുന്നുദീർഘകാലം ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചിരുന്ന നമ്പീശൻ മാസ്റ്റർ 1983ലാണ് സർവീസ് നിന്നും വിരമിക്കുന്നത് പിന്നീട് നേതൃത്വംകാർത്യാനി ടീച്ചർ ഏറ്റെടുത്തു ശേഷം വർഗീസ് മാസ്റ്റർ സുരേഷ് ബാബു മാസ്റ്റർ ചന്ദ്രൻ മാസ്റ്റർ എന്നിവർ ഹെഡ്മാസ്റ്റർമാരായി പ്രവർത്തിച്ചിരുന്നു . നിരവധി ശിഷ്യഗണങ്ങളാൽ സമ്പന്നമാണ് കെ പി യു പിനിരവധി ശിഷ്യഗണങ്ങളാൽ സമ്പന്നമാണ് കെവിയുപി സ്ക്കൂൾ വേണു വടക്കുംപുറം  വിശ്വനാഥൻ നായർ എന്നിവർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങി  വ്യത്യസ്ത മേഖലകളിൽ പ്രഗൽഭരായിപ്രവർത്തിക്കുന്നവരാണ്  ' ലഹരി ബോധവൽക്കരണ പ്രവർത്തനങ്ങളിൽ വ്യാപൃതനായ ഗണേശ് ബാബു .സിബിഐയിൽ പ്രവർത്തിക്കുന്ന നിപുൺ ശങ്കർഎന്നിവർ  വിദ്യാലയത്തിന്റെ അഭിമാനമാണ്.