കെ.വി.യു.പി.എസ്. വളഞ്ഞവട്ടം/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം
പ്രവേശനോത്സവം 2026-27
പുത്തൻ അധ്യായന വർഷത്തിലേക്ക് കടന്നെത്തിയ വിദ്യാർഥികളെ സ്വാഗതമേകി നടന്ന സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി. പ്രവേശനോത്സവം ഉദ്ഘാടനം ഫോമാ സ്ഥാപക പ്രസിഡൻറ് ശശിധരൻ നായർ നിർവഹിച്ചു. സ്കൂൾ വികസന സമിതി പ്രസിഡൻറ് ശ്രീ. റെജി എബ്രഹാം അധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ ശ്രീ. മുരളീധരൻ പിള്ളയും മുഖ്യപ്രഭാഷണം നടത്തി. പ്രഥമ അധ്യാപിക ശ്രീമതി. ബിന്ദു ശ്രീ ആർ സ്വാഗതമാശംസിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മുൻ അധ്യാപകർ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. അമേരിക്കൻ മലയാളി സംഘടനയായ ഫോമ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.