സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1906-ൽ സ്കൂൾ സ്ഥാപിതമായി. സരസകവി ശ്രീ മൂലൂർ .S. പത്മനാഭ പണിക്കരുടെ സ്മരണാർത്ഥം കേരള വർമ വിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്തു. നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായാണ് സ്കൂൾ നിലവിൽ വന്നത്.വിളയിൽ, കക്കാട്ടു വടക്കേച്ചരുവിൽ വാസു അവർകളുടെ കുടുംബം ഇഷ്ടദാനമായി നൽകിയ 90സെന്റ് ഭൂമിയിൽ 1906 ൽ കാരിത്തോട്ട,കോട്ട എന്നീ സ്ഥലങ്ങളിലെ ചില മഹത് വ്യക്തികളുടെ പരിശ്രമ ഫലമായി രൂപം കൊണ്ട വിദ്യാലയമാണ് ഗവ.കെ.വി.എൽ.പി.എസ് കാരക്കാട് നോർത്ത്.സാമൂഹിക-സാമുദായിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന ശ്രീ.മൂലൂർ.എസ്.പത്മനാഭ പണിക്കർ സ്ഥാപിച്ച ഈ കുടിപ്പളളിക്കൂടം പിൽക്കാലത്ത് കേരളവർമ്മവിലാസം ലോവർപ്രൈമറി സ്കൂളായി വികാസം പ്രാപിച്ചു.1909 ൽ നാലാം ക്ലാസ് വരെയുളള സ്കൂളായി പ്രവർത്തനം തൂടർന്നു.പ്രഥമ പ്രധാന അധ്യാപകൻ ശ്രീ.പത്മനാഭൻ സർ ആയിരുന്നു.