കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം/മറ്റ്ക്ലബ്ബുകൾ
മറ്റു ക്ലബ്ബുകൾ
1.ഒറേറ്ററി ക്ലബ്
പഠനത്തോടൊപ്പം കുട്ടികളിലെ സർഗ്ഗാത്മക വാസനകളെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയും കുട്ടികളെ മുഖ്യ ധാരയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നത് . ഉയർന്നുചിന്തിക്കുവാനും ചിന്തയിലൂന്നിയ ആശയങ്ങൾ മറ്റുള്ളവരിലേക്ക് നൽകുവാനും കുട്ടികളെ പരിശീലിപ്പിക്കുന്നു . നേതൃത്വപാടവം വളർത്തിയെടുക്കുവാൻ ഈ ക്ലബ് ഏറെ സഹായകരമാണ് .