സഹായം Reading Problems? Click here


കെ.പി.എം.എച്ച്.എസ്. എടവനക്കാട്/അക്ഷരവൃക്ഷം/തിരുത്തണം ഈ വിധി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
തിരുത്തണം ഈ വിധി


 കരയുന്ന ലോകത്തിൻ കണ്ണീർ തുടക്കാൻ
അടങ്ങാത്ത മാരിതൻ കലിയുടെമേൽ
ഒരുമിക്കൂ മർത്യ നിൻ മനസ്സുകൊണ്ട് ...
പ്രാണിതൻ സ്വാതന്ത്ര്യം തടവിലാക്കിയപ്പോൾ
അറിഞ്ഞില്ലയീ വിധി നിനക്കു നേർക്കെന്ന്.
ഇത് വിധിയുടെ വിളയാട്ടം, അടയ്ക്കു നിൻ
സ്വേച്ഛയെയാമതിലുകൾക്കുള്ളിൽ
തടവറതൻ ഗന്ധം ശ്വസിച്ചു നീയാപ്പൂ -
യീലോകത്തിൻ കണ്ണുനീർ
ദീനമാം രോദനം കേൾക്കുന്നു ഞാൻ
തിരുത്തൂ നിൻ വിധിയാമീ മാരിയെ
നിന്നുടെ തടങ്കൽ കൊണ്ട്.


സഞ്ജയ് ഷിബു
9 A എസ്.ഡി.പി.വെ കെ.പി.എം.എച്ച്.എസ്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത