കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/അക്ഷരവൃക്ഷം/നന്മ നക്ഷത്രം

Schoolwiki സംരംഭത്തിൽ നിന്ന്
✨നന്മ നക്ഷത്രം✨

സമ്പന്നമായ ഒരു കുടുംബത്തിലെ ഏക മകളായിരുന്നു അശ്വനി. എല്ലാ സുഖലോലുപതിയിലും ജീവിച്ച അവൾക്ക് സഹജീവികളോടോ, സ്വന്തം അമ്മയോടു പോലും സ്നേഹമില്ലാത്തവളായിരുന്നു അവൾ. അവളുടെ മാതാപിതാക്കൾ തികഞ്ഞ ഈശ്വര വിശ്വാസിയും, സഹാനു ഭൂതിയുമുളളവരായിരുന്നു.

വീട്ടിലെ എല്ലാ ജോലിക്കും ജോലിക്കാരുണ്ടായിരുന്നതുകൊണ്ടുതന്നെ അശ്വനിക്ക് സ്വന്തമായി ഒരു ജോലിയുമറിയില്ലായിരുന്നു. സദാസമയവും വാട്ട്സ് ആപ്പിനും ഫേസ് ബുക്കിനും മുൻപിൽ ചിലവഴിച്ചിരുന്ന അവൾ പ്രകൃതിയിൽ നിന്നും മനുഷ്യരിൽ നിന്നും വേറിട്ട് നിന്നു .

പെട്ടന്നാണ് ലോകത്തെ ഒരു മഹാമാരി വേട്ടയാടാൻ ആരംഭിച്ചത് .അത് ഓരോ സംസ്ഥാനത്തെയും ജില്ലയേയും കടന്നാക്രമിക്കാൻ തുടങ്ങി .സമ്പന്ന രാഷ്ട്രങ്ങളിൽപോലും ആയിരങ്ങൾ മരിച്ചുവീഴുന്ന അവസ്ഥ.പെട്ടന്നു തന്നെ രാജ്യത്ത് സർക്കാർ ജനതാ കർഫ്യൂവും, തുടർന്ന് നീണ്ട ലോക്ക് ഡൗണും പ്രഖ്യാപിച്ചു.ഈ സാഹചര്യത്തിൽ വീട്ടിലെ ജോലിക്കാർ വരാതാവുകയും ആ വലിയ വീട്ടിലെ ജോലികളെല്ലാം അശ്വനിയുടെ മാതാവായ ഉഷയുടെ മാത്രം ചുമതലയായി. ആഴ്ച്ചകൾ കടന്നു പോയി.അശ്വനിയുടെ മുറി വൃത്തിയാക്കുന്നതിനിടെ ഉഷ സ്റ്റേർക്കേസിൽ നിന്നും വീഴാൻ ഇടയായി. അമ്മയെ ആശുപത്രിയിൽ എത്തിക്കാനായി അയൽവാസിയായ ചന്ദ്രനെ വിളിക്കേണ്ടി വരുന്നു. ആശുപത്രിയിലേക്കുള്ള യാത്ര വളരെ ദുഷ്കര മായിരുന്നു. ലോക്ക് ഡൗണായതിനാൽ വളരെ ബുദ്ധിമുട്ടേണ്ടി വന്നു. സാധാരണ ജനങ്ങളുടെ കഷ്ടത എത്രമാത്രമാണെന്ന് അവൾ ഊഹിച്ചു.

ആശുപത്രിയിൽ നിന്ന് അമ്മയുമായി തിരിച്ചെത്തിയ അവൾക്ക് നന്നേ കഷ്ടപെടേണ്ടി വന്നു. ആ കഷ്ടപ്പാടിൽ ജോലിക്കാരുടെ ബുദ്ധിമുട്ട് അവൾക്ക് മനസിലായി.ആർഭാട ജീവിതത്തിൽ നിന്ന് സാധാരണ ജീവിതത്തിലേക്ക് എത്തി.

തന്നെ ഇതിനിടയിൽ സഹായിച്ച ഓട്ടോക്കാരൻ ചന്ദൻെറ മകളായ പത്ത് വയസുകാരിക്ക് നൽകുവാനായി അവളുടെ വിലപ്പിടിപ്പുള്ള വസ്ത്രങ്ങളും പാവകളും തിരിയുന്നതിനിടെ അച്ഛൻ്റെ അടുത്ത സുഹൃത്തിൻ്റെ കത്തുകൾ അവൾക്ക് ലഭിക്കുന്നു. അതിൽ ഒരു കുഞ്ഞിനെപ്പറ്റിയും സ്വത്തുക്കളെപ്പറ്റിയും പ്രതിപാദിച്ചിരുന്നു. ഈ കുഞ്ഞിനെ കുറിച്ചറിയാൻ പല തവണ അവൾ ശ്രമിച്ചു. പീന്നീട് സംശയത്തിൻറ ഒരു നിഴൽപ്പോലും അവൾക്കുണ്ടാകാത്ത തരത്തിൽ ആയിരുന്നു അവളുടെ മാതാ പിതാക്കൾ അവളെ വളർത്തിയിരുന്നത്. താനൊരു കുറ്റവാളിയുടെ മകളാണെന്നും ഏതോ തെരുവിൽ അനാഥയായി ജീവിക്കേണ്ടിയിരുന്നവളാണെന്നും മനസിലാക്കിയ അവൾ ആകെ തകർന്നു പോയി.ആ സത്യത്തെ അംഗീകരിക്കാൻ അവൾക്ക് നാളുകൾ വേണ്ടിവന്നു. ലോകത്തെ മാറ്റിമറിക്കാൻ വന്ന മഹാമാരിയാണ് തൻ്റെ അഹങ്കാരത്തെ ഹനിച്ചത്.ആ അനുഭവങ്ങൾ തന്നെ ഒരു മനുഷ്യനാക്കി. പണത്തെക്കാൾ, മതത്തെക്കാൾ വർണ്ണത്തേക്കാളും അപ്പുറം നാം ഓരോരുത്തരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഒന്നിനു നാശം സംഭവിച്ചാൽ മറ്റെല്ലാം സെക്കറ്റുകൾക്കുള്ളിൽ നാശമാവുമെന്ന് മനസിലാക്കിയ അവൾ മിൽക്കാല ജീവിതം കഷ്ടപ്പെടുന്നവർക്കും, അശരണർക്കും, അനാഥർക്കുമായി അർപ്പിച്ചു.അങ്ങനെ സഹനത്തിൻേറയും, ത്യാഗത്തിൻ്റേയും, സ്നേഹത്തിൻ്റെയും, പ്രതീകമായി ലോകത്തിനു മുൻപിൽ ഒരു പ്രകാശമായി നന്മനക്ഷത്ര മായി അവൾ തിളങ്ങി.

സ്വാതിക ഗനേഷ്
9 A കെ പി എം എച്ച് എസ് പൂത്തോട്ട
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ