കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

റെയിൻബോ ഫിലിം ക്ലബ്ബ്

       ബി.എഡ് ട്രെയിനികളുടെ സഹായത്തോടെ  റെയിൻബോ എന്ന പേരിൽ ഒരു ഫിലിം ക്ലബ്ബ് രൂപീകരിച്ചു.ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശിശുദിനത്തോടനുബന്ധിച്ച് ഒരുഫിലിം ഫെസ്റ്റിവൽസംഘടിപ്പിക്കാൻ തീരുമാനിച്ചു.അതിനുമുന്നോടിയായി  ചില സിനിമകൾ സെലക്റ്റ് ചെയ്തു.ഫിലിം ക്ലബ്ബ് അംഗങ്ങൾ അവയിൽ ചിലതു കാണുകയും അതിന്റെ സിനോപ്സിസ് തയ്യാറാക്കുകയും ചെയ്തു.ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ 10എ ക്ലാസ്സിലെ ഫെമിനതസ്നി യാണ് തയ്യാറാക്കിയത്.ഫെമിന തസ്നി ,ശ്രീലക്ഷ്മി ,തുടങ്ങിയവർ പോസ്റ്റർ തയ്യാറാക്കി. നവംബർ 15ന് ഫിലിം ഫെസ്റ്റിവൽ നടത്താനാണ് തീരുമാനിച്ചിരുന്നത്.ചലച്ചിത്രമേളയുടെ നടത്തിപ്പിലേക്കായി ഒരു ചെറിയസംഖ്യ രജിസ്‌ട്രേഷൻഫീസ് ഈടാക്കുകയും  കുട്ടികൾക്ക് പാസ് നല്കുകയും ചെയ്തു.കുട്ടികൾക്ക് നല്ല സിനിമകൾ പരിചയപ്പെടുത്തുക എന്നതായിരുന്നു ഫിലിം ഫെസ്റ്റിവലിന്റെ ലക്ഷ്യം.രാവിലെ രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഒരുസിനിമയുംഉച്ചയ്ക്കുശേഷം രണ്ടുമൂന്നു ഷോർട്ട് ഫിലിമുകളും പ്രദർശിപ്പിക്കുകയെന്നാണ് തീരുമാനിച്ചിരുന്നത്.നാലു സ്ക്രീനുകളിലായി നാലു വ്യത്യസ്തസിനിമകളാണ് പ്രദർശിപ്പിച്ചത്.കുട്ടികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്തിരുന്നവയായിരുന്നു തിരഞ്ഞെടുത്തിരുന്ന സിനിമകളെല്ലാം തന്നെ. കേശു, ഒറ്റാൽ,ദ കിഡ്,കളർ ഓഫ് പാരഡൈസ്എന്നിവയായിരുന്നു സിനിമകൾ  ഞങ്ങൾ  ഒരു ദിവസത്തേക്ക് പ്ലാൻ ചെയ്ത ഫെസ്റ്റിവൽ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് മൂന്നു ദിവസത്തേക്ക് നീട്ടേണ്ടി വന്നു.കുട്ടികൾ അവർ കണ്ട  സിനിമയെപ്പറ്റി സംസാരിച്ചു.താരപരിവേഷങ്ങളൊന്നുമില്ലാതിരുന്നിട്ടും കുട്ടികൾവളരെ ശ്രദ്ധയോടെ ആ സിനിമകൾ കണ്ടു എന്നത് പ്രതീക്ഷ നല്കുന്ന കാര്യമാണ്.ഇതിന്റെ തുടർച്ചയായി ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Film festival logo
ഫിലിം ഫെസ്റ്റിവൽ പാസ്സ്