കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ശാസ്ത്ര മേള

ഗണിത ശാസ്ത്ര മേളയിൽ 10 A ക്ലാസ്സിലെ വാണി സബ് ജില്ലാ geometrical chart വിഭാഗത്തിൽ A grade ഓടെ രണ്ടാം സ്ഥാനം കരസ്ഥമാ‍ക്കി. ജില്ലാതലത്തിൽ A grade കരസ്ഥമാക്കി.

</gallery>

ഗണിതശാസ്ത്ര ക്ലബ്ബ്

ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം 27/7/2018 ന് നടന്നു.ഗണിത വിജ്ഞാനമുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്തി.അവ ഗ്രന്ഥശാലകളിൽ നിന്നെടുത്ത് വായിക്കാനും ,കുറിപ്പുകൾ തയ്യാറാക്കി ഗണിതാദ്ധ്യാപകരെ കാണിക്കുവാനും ആവശ്യപ്പെട്ടു. ക്ലാസ്സിലെ ബോർഡിന്റെ ഒരു മൂലയിൽ ചില ഗണിത ചോദ്യങ്ങൾ എഴുതിയിടാൻതീരുമാനിച്ചു.

ഗണിതശാസ്ത്രം യുക്തിചിന്ത വേണ്ട ഒരു മേഖലയാണല്ലോ? ഇതിനെ പ്രോത്സാഹിപ്പിക്കുന്നതിന് ചെസ്സ് എന്ന കളി വളരെ സഹായകരമാണ്.സ്കൂൾതല ചെസ്സ് മത്സരം സംഘടിപ്പിച്ചു. 28/7/2018ന് തുടങ്ങി 3/8/2018 ന് അവസാനിച്ചു.

ഭാസ്കരാചാര്യ സെമിനാർ,രാമാനുജൻ പേപ്പർ പ്രസന്റേഷൻ തുടങ്ങിയ മത്സരങ്ങളുടെ വിഷയങ്ങൾ നല്കി സ്കൂൾ തല മത്സരത്തിന് തയ്യാറെടുക്കാൻ ആവശ്യപ്പെട്ടു

.

ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്കൂൾതല ഗണിതക്വിസ്സിൽ ഹൈസ്കൂൾ വിഭാഗത്തിൽ നവനീത് ഒന്നാം സ്ഥാനം നേടി.സബ്‌ജില്ലാതല ക്വിസ്സിൽ നവനീതിന് മൂന്നാം സ്ഥാനം ലഭിച്ചു.ഗണിതമേളയിൽ ശ്രീലക്ഷ്മി ജ്യോമട്രിക്കൽ ചാർട്ട് വിഭാഗത്തിൽ മത്സരിച്ചു.രാമാനുജൻ പേപ്പർ പ്രസന്റേഷനിൽ സ്കൂളിനെ പ്രതിനിീധീകരിച്ച നവനീതിന് ബി,ഗ്രേഡ് ലഭിച്ചു.