കെ.ജി.ജി.എൽ.പി.എസ് താന്നിമൂട്/അക്ഷരവൃക്ഷം/ കൊറോണ വൈറസ് വിവരണം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് വിവരണം

കൊറോണ വൈറസ് ഇന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു യാണ്. ലോകജനതയെ മുഴുവൻ പേടിപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണാ വൈറസ് ഉറവിടം ചൈനയിലെ വുഹാൻ ആണ്. ലോകാരോഗ്യസംഘടന വൈറസ് പരത്തുന്ന രോഗത്തിന് നൽകിയ പേരാണ് കോവിഡ് 19.. കൊറോണ വൈറസ് മനുഷ്യനുൾപ്പെടെയുള്ള സസ്തനികളെ ബാധിക്കുന്ന വൈറസ് ആണ് .കൊറോണ വൈറസ് ശ്വാസകോശ സംവിധാനത്തെ തകരാറിലാക്കും. വൈറസ് ബാധിച്ചാൽ ജലദോഷം, ചുമ, തൊണ്ടവേദന ,പനി, ശ്വാസംമുട്ടൽ ,ദേഹം വേദന തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കും. മരണം വരെ സംഭവിക്കാവുന്ന മാരകമായ രോഗമാണിത് . മറ്റു വൈറസുകളെക്കാൾ എളുപ്പത്തിൽ ഈ വൈറസുകൾ പടരും. എങ്കിലും ശുചിത്വം പാലിച്ചാൽ ഈ വൈറസിനെ നമുക്ക് അകറ്റി നിർത്താൻ സാധിക്കും. എല്ലാ മനുഷ്യരെയും പുറത്തിറങ്ങാൻ അനുവദിക്കാതെ വീട്ടിൽ ഇരുത്തിയ ഈ വൈറസിനെ വ്യക്തിശുചിത്വം പാലിച്ചും അകലം പാലിച്ചും നമുക്ക് ഇല്ലാതാക്കാം. കേരളത്തിൽ കൊറോണ വൈറസ് എത്തിയത് ഒരു വിദ്യാർഥിനിയിലൂടെയാണ്. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയും നമ്മുടെ സംസ്ഥാനമായ കേരളവും ചെയ്യുന്ന പ്രതിരോധപ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണ്. പ്രകൃതിസംരക്ഷണം, വ്യക്തിശുചിത്വം, നല്ല ആരോഗ്യശീലങ്ങൾ കൃത്യമായി പാലിച്ച് ഇന്ന് ലോകത്തെ വിഴുങ്ങി കൊണ്ടിരിക്കുന്ന ഈ മഹാമാരിയെ നമുക്ക് ചെറുക്കാം

നന്മ
3 A കെ.ജി.ജി.എൽ.പി.എസ് താന്നിമൂട്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം