ഭയപ്പെടില്ലൊരിക്കലും നാം.
വിതച്ചിടേണ്ട,കൊഴിച്ചിടേണ്ട ജീവിതം.
ഒരുമയോടെ നിന്നിടും,അടിയുറച്ച് നിന്നിടും
മരണനിരക്ക് കുറച്ചിടും,മുൻകരുതൽ എടുത്തിടും.
അകലങ്ങൾ പാലിച്ചീടും.
ആൾക്കൂട്ടം കുറച്ചിടും.
കൈകൾ സോപ്പിടും.
ഉപയോഗിച്ചീടും മുഖാവരണം.
ശുചിത്വം പാലിച്ചീടും.
ഈശ്വരതുല്യരാം ആരോഗ്യ പ്രവർത്തകരെ
കൈകൾ കൂപ്പിടുന്നു നിങ്ങൾക്കു മുന്നിൽ.
നാളേയ്ക്കായി പ്രാത്ഥിച്ചീടും ഒരുമയോടെ.