കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ വളരെ മികച്ച രീതിയിൽ നടന്നുവരുന്നു. ഓരോ ദിനാചരണങ്ങളും വളരെ വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ കടന്നുപോകുന്നു.കോവിഡ് കാലത്തും കുട്ടികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വൈവിധ്യമാർന്ന ഡോക്യൂമെന്റേഷനുകൾ ചെയ്തു.കുട്ടികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ആനുകാലിക സംഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചോദ്യോത്തര വേദി നടത്തിവരുന്നു.ആഗസ്റ്റ് 6, 9 ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച് ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം , സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ റാലി ഇവയെല്ലാം വളരെ ആകർഷണീയമായിരുന്നു. വ്യത്യസ്തമായ ദേശ ഭക്തി ഗാനങ്ങളുടെ ആലാപനം, സ്വാതന്ത്ര്യ സമര സേനാനിയായും, , ക്വിസ്മത്സരം, സ്വാതന്ത്ര്യ ദിന ബാഡ്ജ് നിർമ്മാണം, തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ആചരിച്ചുവരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം എന്ന പരിപാടിയുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യ ത്തിന്റെ 75 വർഷങ്ങൾ 75 ദീപപ്രഭ കളായി സ്കൂൾ അങ്കണത്തിൽ തെളിയിച്ചത് കണ്ണിനും മനസ്സിനും ഒരുപോലെ ആനന്ദം പകരുന്ന കാഴ്ചയായിരുന്നു.