കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/History

Schoolwiki സംരംഭത്തിൽ നിന്ന്




ചരിത്രം

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിന്റെ വടക്ക് ഭാഗത്ത് അധികം വികസിതമല്ലാത്ത ഒരു പ്രദേശം-മലബാറിലെ ഏറാമല വില്ലേജ്.സ്വാതന്ത്ര്യസമര ചരിത്ര നായകരുടെ പാദസ്പർശമേറ്റ സ്ഥലം.സമരനായകർക്ക് ഊർജ്ജവും ദിശാബോധവും പകർന്ന വ്യക്തികളുടെ ജ്വലിക്കുന്ന ഓർമകളുള്ള ഈ പ്രദേശത്ത് ഒരു ഹൈസ്കൂൾ എന്നത് ഒരു സ്വപ്നമായിരുന്നു.ഇന്ന് ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഉള്ള സ്ഥലത്ത് കിസാൻെറ പഞ്ചായത്തിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത്കൊണ്ട് മുഖ്യമന്ത്രിയായിരുന്ന ശ്രീ.പട്ടംതാണുപ്പിള്ള അദ്ദേഹത്തിന്റെ ആത്മസുഹൃത്തും തികഞ്ഞ ഗാന്ധിയനും അധ്യാപകനുമായ ശ്രീ.കെ.കുഞ്ഞിരാമക്കുറുപ്പിന്റെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു.മൂന്നു ലക്ഷംപേർ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തിൽ വച്ച് വിദ്യാഭ്യാസമന്ത്രി കൂടിയായ അദ്ദേഹം കെ.കുഞ്ഞിരാമക്കുറുപ്പിന് ഒരു ഹൈസ്കൂൾ അനുവദിക്കുന്നു എന്നു പ്രഖ്യാപിക്കുകയുണ്ടായി.ത്യാഗിവര്യനായിരുന്ന കുഞ്ഞിരാമക്കുറുപ്പ് ഈ വിദ്യാലയം സർക്കാർ തലത്തിൽ മതിയെന്ന് നിർബന്ധം പിടിക്കുകയും ശ്രീ.പട്ടംതാണുപ്പിള്ള,വിദ്യാലയം സർക്കാർ മേഖലയിലാക്കുകയും ചെയ്തു.1961ൽ സ്ഥാപിതമായ ഈവിദ്യാലയം വൊക്കേഷണൽ ഹയർസെക്കന്റെറി സ്ക്കൂൾ ആയി ഉയർത്തപ്പെട്ടത് 1984 വർഷത്തിലാണ്. ഹയർസെക്കന്ററി വിഭാഗം 2000-2001 ല് നിലവിൽ വരികയുണ്ടായി. സാമൂഹ്യ സാംസ്കാരിക പ്രവര്ത്തകനും സ്ക്കൂൾ സ്ഥാപക കമ്മിറ്റി ചെയർമാനുമായിരുന്ന ശ്രീ കെ. കുഞ്ഞിരാമക്കുറുപ്പിന്റെ നാമധേയം ഈവിദ്യാലയത്തിന് 2005 ൽ നല്കപ്പെട്ടു.