കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്

നവജ്യോതി - ഹിന്ദി ക്ലബ്

ഹിന്ദി ക്ലബ് കുട്ടികളിലെ ഹിന്ദി ഭാഷയോടും സാഹിത്യത്തോടുമുള്ള താത്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ രൂപീകരിക്കപ്പെടുന്നതാണ്. നവജ്യോതി എന്നാണ് ഈ വിദ്യാലയത്തിലെ ഹിന്ദി ക്ലബിന്റെ പേര്.

സുരീലി ഹിന്ദി സ്കൂൾ തല ഉദ്‌ഘാടനം

ഹിന്ദി ഭാഷാ പഠന പോഷണ പരിപാടി സുരീലി ഹിന്ദി സ്കൂൾ തല ഉദ്‌ഘാടനം മലയാളം അദ്ധ്യാപിക ശ്രീമതി. ഷിഞ്ചു പി കെ നിർവഹിച്ചു. സമഗ്ര ശിക്ഷ കേരളം ആണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികൾക്ക് ഹിന്ദി ഭാഷയോട് താത്പര്യം ഉണ്ടാക്കുക, അവരെ ഹിന്ദി ഭാഷയിലേക്കും സാഹിത്യത്തിലേക്കും ആകർഷിക്കുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തി എളുപ്പത്തിൽ ഹിന്ദി പഠിക്കുവാനുള്ള സാഹചര്യമൊരുക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഹിന്ദി അധ്യാപകരായ ആബിദ, ശിഗേഷ് ജി എസ് എന്നിവർ ക്ലാസ് നയിച്ചു.

 
സുരീലി ഹിന്ദി ഉദ്‌ഘാടനം
 
സുരീലി ഹിന്ദി ഉദ്‌ഘാടനം


വിശ്വ ഹിന്ദി ദിനാഘോഷം

10 ജനുവരി 2022, ലോക ഹിന്ദി ദിനം കോവിഡ് 19 ന്റെ സാഹചര്യത്തിൽ ലളിതമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. ബഹുമാനപ്പെട്ട പ്രധാനാധ്യാപകൻ ശ്രീ. കെ. വാസുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടി ഹയർ സെക്കണ്ടറി വിഭാഗം ഹിന്ദി അധ്യാപിക ശ്രീമതി. സുജ ടീച്ചർ ഉദ്ഘാടനം ചെയ്തു. അറബി അധ്യാപകൻ ശ്രീ. റഫീഖ് മാസ്റ്റർ, ഹിന്ദി അധ്യാപകരായ ശ്രീമതി. ഷോമിത പുരുഷോത്തമൻ, ശ്രീ. ശിഗേഷ്. ജി.എസ് എന്നിവർ സാസാരിച്ചു.

 
ലോക ഹിന്ദി ദിനം
 
ലോക ഹിന്ദി ദിനം
 
ലോക ഹിന്ദി ദിനം
 
ലോക ഹിന്ദി ദിനം

ദേശീയ ഹിന്ദി ദിനാഘോഷം

14 സെപ്റ്റംബർ 2021, ഹിന്ദി ദിനം സമുചിതമായി ആഘോഷിക്കപ്പെട്ടു. ബഹുമാനപ്പെട്ട പ്രധാനാധ്യാപകൻ ശ്രീ. കെ.വാസുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടി ഗവ: ബ്രണ്ണൻ കോളേജ് അസി. പ്രൊഫസർ ഡോ. സുപ്രിയ പി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. സീന കെ എസ്, പി.ടി.എ പ്രസിഡന്റ് ശ്രീ. രാജൻ കുറുന്താറത്ത്, എസ് ആർ ജി കൺവീനർ ശ്രീ. കെ. രാധാകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ. അഖിലേന്ദ്രൻ. ടി, ഹിന്ദി അധ്യാപകരായ ശ്രീമതി. ഷോമിത പുരുഷോത്തമൻ, ശ്രീ. ശിഗേഷ്. ജി.എസ് എന്നിവർ സാസാരിച്ചു. കഥാ പാത്രാവതരണം, ഹിന്ദി കവിതാ രചന, ഹിന്ദി കഥാ രചന, ഹിന്ദി പ്രസംഗം, ഹിന്ദി കവിതാപാരായണം, ഗസൽ, ഹിന്ദി സിനിമാ ഗാനം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തപ്പെട്ടു.

 
ദേശീയ ഹിന്ദി ദിനം
 
ദേശീയ ഹിന്ദി ദിനം
 
ദേശീയ ഹിന്ദി ദിനം
 
ദേശീയ ഹിന്ദി ദിനം
 
ദേശീയ ഹിന്ദി ദിനം
 
ദേശീയ ഹിന്ദി ദിനം
 
ദേശീയ ഹിന്ദി ദിനം

പ്രേംചന്ദ് ജയന്തി ദിനാഘോഷം

വിശ്വസാഹിത്യകാരനായ പ്രേംചന്ദിന്റെ ജന്മദിനം ജൂലൈ 31, 2021 ന് സമുചിതമായി ആഘോഷിക്കപ്പെട്ടു. ബഹുമാനപ്പെട്ട പ്രധാനാധ്യാപകൻ ശ്രീ. കെ.വാസുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടി പയ്യന്നൂർ കോളേജ് അസി. പ്രൊഫസർ ഡോ. എൻ.എം ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. സീന കെ എസ്, പി.ടി.എ പ്രസിഡന്റ് ശ്രീ. രാജൻ കുറുന്താറത്ത്, എസ് ആർ ജി കൺവീനർ ശ്രീ. കെ. രാധാകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ. അഖിലേന്ദ്രൻ. ടി, ഹിന്ദി അധ്യാപകരായ ശ്രീമതി. ഷോമിത പുരുഷോത്തമൻ, ശ്രീ. ശിഗേഷ്. ജി.എസ് എന്നിവർ സാസാരിച്ചു. ഹിന്ദി പ്രസംഗം, ഹിന്ദി കവിതാപാരായണം, പ്രേംചന്ദിനെ വായിക്കാം എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു.

 
പ്രേംചന്ദ്_ദിനാഘോഷം
 
പ്രേംചന്ദ്_ദിനാഘോഷം
 
പ്രേംചന്ദ്_ദിനാഘോഷം
 
പ്രേംചന്ദ്_ദിനാഘോഷം
 
പ്രേംചന്ദ്_ദിനാഘോഷം
 
പ്രേംചന്ദ്_ദിനാഘോഷം

ഹിന്ദി ക്ലബ് ഉദ്‌ഘാടനം

2021-22 അധ്യയന വർഷത്തിലും 80 കുട്ടികളുടെ പ്രാധിനിത്യത്തോടെ 20 ജൂൺ 2022 ന് നവജ്യോതി ഹിന്ദി ക്ലബ് രൂപീകരിക്കപ്പെട്ടു. ബഹുമാനപ്പെട്ട പ്രധാനാധ്യാപ കൻ ശ്രീ. കെ.വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി സീന കെ. എസ് അധ്യക്ഷത വഹിച്ചു. PTA പ്രസിഡന്റ് ശ്രീ. രാജൻ കുറുന്താറത്ത്, എസ് ആർ ജി കൺവീനർ ശ്രീ. കെ രാധാകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ. അഖിലേന്ദ്രൻ ടി, ഹിന്ദി അധ്യാപകരായ ശ്രീമതി. ഷോമിത പുരു ഷോത്തമൻ, ശ്രീ. ശിഗേഷ്. ജി എസ് എന്നിവർ സംസാരിച്ചു. വിവിധ മത്സര പരിപാടികൾ നടന്നു. ഹിന്ദി ക്ലബ്ബിന്റെ രക്ഷാധികാരിയായി ശ്രീമതി ഷോമിത പുരു ഷോത്തമനെയും സെക്രട്ടറിയായി 10 - എ യിലെ ഷംലി ഷെറിൻ ഹാരിസ്, ജോയിൻ സെക്രട്ടറിയായി 9 - ഇ ലെ ശിഖ കെ പി യെയും തെരെഞ്ഞെടുത്തു.

രാഷ്ട്രഭാഷാ ശില്പശാല

 
രാഷ്ട്രഭാഷാ ശില്പശാല

ഓർക്കാട്ടേരി കെ.കെ.എം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കാലടി സംസ്കൃത സർവ്വകലാശാലയുടെ സഹകരണത്തോടെ രാഷ്ട്രഭാഷാ ശില്പശാല സംഘടിപ്പിച്ചു. നിർദ്ധന വിദ്യാർത്ഥികൾക്ക് സർവ്വകലാശാലയിലെ റിസർച്ച് ഫോറം പoനോപകരണങ്ങളും വിതരണം ചെയ്തു. കാലടി സംസ്കൃത സർവ്വകലാശാല ഹിന്ദി വിഭാഗം അസോസിയേറ്റഡ് പ്രൊഫസർ ഡോ. എം.മൂസ ഉദ്ഘാടനം ചെയ്തു. പി.കെ.സുമ അധ്യക്ഷയായി. ടി.കെ.രാമകൃഷ്ണൻ, അഖിലേന്ദ്രൻ നരിപ്പറ്റ, കെ.രാധാകൃഷ്ണൻ, വി ജെ ജീവൻ, ഷോമിത പുരുഷോത്തമൻ, ജി.എസ്. ശിഗേഷ്, എന്നിവർ സംസാരിച്ചു.