കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/അക്ഷരവൃക്ഷം/കവിതകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹം

എന്നോ ഹൃദയത്തിലുദിച്ചുയർന്ന പേരറിയാത്തതൊരു വികാരമാം
സൂര്യനെ മാനവൻ സ്നേഹമെന്ന പദത്തിൽ ചുരുക്കി
ഉള്ളിൽ വെറുപ്പും വിദ്വേഷവും തൊട്ടുതീണ്ടാത്തതൊരായിരം
പേർതൻ ഹൃത്തിലാ വികാരം പടർന്നു
പന്തലിച്ചു ഉദിച്ചുയർന്നൊരാ വികാരത്തിൽ
പ്രകാശമാനമായൊരാ ഭൂമിയിൽ ഇന്ന് കൂരിരുട്ടാണ്
എന്നാ വികാരമാം സൂര്യൻ സമത്വത്തിന്റെ കൈകളാൽ പറന്നുയരുന്നുവോ
അന്നുദിക്കുമാ സൂര്യമണ്ഡലം ഹൃദയമാം ശ്രുതിയെയും
മനസാം താളത്തെയും ഇരു കൈകളിലൊതുക്കി
അന്ന് മാനവൻ ഭൂമിയിൽ പുനർജനിക്കും
ആ വികാരമാം സൂര്യന്റെ സ്വപ്നങ്ങൾ കാണും


ഗൗതം എസ് ആർ
 8 എ'



ദീപനാളമായി പുലർവെട്ടം

പുലരൂ പകലിൻ പൂമാട്ടായി
രാവിന്റെ ഇരുൾ മടിതട്ടിൽ നിന്ന്
എന്നെ ഉണർത്തുന്ന വെട്ടമേ
മൂകരാവിന്റെ ഛായാഛിത്രം മങ്ങി
പുലരിയുടെ മറ്റാരു പുനർജനി
ഇന്നലെ തെരുവു വീഥിയിലെവിടെയാ
ഊറ്റം കൊള്ളുമാ തെരുവുനായിക്കാപ്പം അന്തിമയക്കം....
ആയിരങ്ങൾക്കിടയിൽ ഏകാന്തമായി ഒരു
ദിശയിൽ ഞാൻ.................
ഭ്രാന്തമായ ചിന്തയുമായി മറുദിശയിൽ
ഈ പുലരിയിൽ ഞാനും.............
പ്രിയേ ഇന്നലെ രാത്രിയിൽ നിന്നെ
വച്ചുപോരാൻ മറന്നു.......
എന്നിൽ വേരുകളാഴ്ത്തി വസന്തം സൃഷ്ടിച്ചവളേ
ഇന്നലതൻ മൂകരാവിൽ ഉറങ്ങിനീങ്ങിയെന്നെ
വീണ്ടുമെന്തിനീ പുലരിയിൽ
മുന്നമേ ഉണർത്തിയത്...........
പുലരിയുടെ നേർവെളിച്ചത്തിൽ
ദൂരെയാ പച്ചപ്പിൽ നിന്നെയും
തിരഞ്ഞു നിൽപ്പു ഞാൻ.............


അദ്രിജ .ഡി . രാജ്
 10 ‍ഡി


The rain
Sometimes the rain comes fast,
but another times the rain comes slowly,
the rain like train; it comes with announcement fast
and make the nature happy
sometimes the rain like a monster
it make horrible noises and it make
disaster,
it is blessing to plants.
it is a droplet that comes from the crown of Ishtar. It is
a beautiful thing in the world…


Harinand p. p
10A